അപേക്ഷിച്ചാൽ 24 മണിക്കൂറിനകം റേഷൻ കാർഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അർഹരായ പല കുടുംബങ്ങൾക്കും റേഷൻ കാർഡില്ലാത്തതിനാ ൽ, കോവിഡ്-19െൻറ ഭാഗികമായി വിതരണം ചെയ്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭക്ഷ്യധാന്യ ങ്ങൾ ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ അർഹരായ കുടുംബങ്ങൾക്ക് അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
റേഷൻ കാർഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാകുകയാണെങ്കിൽ താൽക്കാലിക റേഷൻകാർഡ് അനുവദിക്കും. രേഖകളുടെ ആധികാരികത സംബന്ധിച്ച പൂർണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാനടപടിക്ക് വിധേയരാകുന്നതായിരിക്കുമെന്ന സത്യവാങ്മൂലം കൂടി അേപക്ഷകരിൽനിന്ന് വാങ്ങും.
