Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷന്‍കാർഡ്: ഓണ്‍ലൈൻ...

റേഷന്‍കാർഡ്: ഓണ്‍ലൈൻ സംവിധാനം അട്ടിമറിച്ചു

text_fields
bookmark_border
റേഷന്‍കാർഡ്: ഓണ്‍ലൈൻ സംവിധാനം അട്ടിമറിച്ചു
cancel

തൃ​ശൂ​ർ: ര​ണ്ടാ​ഴ്ച​ക്ക​കം റേ​ഷ​ന്‍കാ​ർ​ഡ്​ ല​ഭ്യ​മാ​ക്കാ​വു​ന്ന ഓ​ണ്‍ലൈ​ൻ സം​വി​ധാ​നം അ​ട്ടി​മ​റി​ച്ച്​ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ ജ​ന​ത്തെ കു​ഴ​ക്കു​ന്നു. നാ​ലു​വ​ർ​ഷ​ത്തി​ന​പ്പു​റം നി​ർ​ത്തി​​വെ​ച്ച പു​തി​യ റേ​ഷ​ൻ​കാ​ർ​ഡ്​ അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങ​വേ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ജ​ന​ത്തെ ന​ട്ടം​തി​രി​ക്കു​കയാ​ണ്​. കോ​ടി​ക​ളു​ടെ ബാ​ധ്യ​ത​ക്ക​പ്പു​റം കാ​ർ​ഡ്​ ല​ഭി​ക്കാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ട ക​ട​ലാ​സ്​ പ്ര​വ​ർ​ത്ത​നമാ​ണ്​ ​െഎ.​ടി​യു​ഗ​ത്തി​ലും വ​കു​പ്പി​ന്​ ശ​ര​ണം. 2015ൽ ​അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​ ക​ഴി​ഞ്ഞ ജൂ​ണി​ൽ വി​ത​ര​ണം ചെ​യ്​​ത റേ​ഷ​ൻ​കാ​ർ​ഡി​​​െൻറ തെ​റ്റു​തി​രു​ത്ത​ല​ും പു​തി​യ അ​പേ​ക്ഷ ക്ഷ​ണി​ക്ക​ലും അ​ട​ക്കം വൈ​കാ​ൻ കാ​ര​ണ​വും ഇതുതന്നെ. 

റേ​ഷ​ൻ​കാ​ർ​ഡ്​ മാ​നേ​ജ്​​മ​​െൻറ്​ സി​സ്​​റ്റം (ആ​ർ.​സി.​എം.​എ​സ്) എ​ന്ന​പേ​രി​ൽ ഒാ​ൺ​ൈ​ല​ൻ​വ​ത്​​ക​ര​ണ സം​വി​ധാ​നം വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​യാ​റാ​ക്കി​യെ​ങ്കി​ലും ന​ട​പ്പാ​ക്കിയിട്ടില്ല. മു​ഖ്യ​മ​​ന്ത്രി ഇ​ട​പെെ​ട്ട​ങ്കി​ലും അ​ന​ക്ക​മു​ണ്ടാ​യി​ട്ടി​ല്ല. താ​ലൂ​ക്ക്​ സ​പ്ലൈ ഒാ​ഫി​സു​ക​ളി​ൽ ഒാ​ൺ​ലൈ​ൻ വി​ങ്​ ഒ​രു​ക്കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ആ​ർ.​സി.​എം.​എ​സ് പ​രി​ശീ​ല​ന​വും ഇ​ഴ​യു​ക​യാ​ണ്. ജീ​വ​ന​ക്കാ​ർ​ക്ക്​ കൃ​ത്യ പ​രി​ശീ​ല​നം ന​ൽ​കി വ​കു​പ്പി​​​െൻറ ത​ന്നെ കീ​ഴി​ൽ ​​പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്​​ക​രി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ​ക്ക്​ ഗ​തി​വേ​ഗ​വു​മു​ണ്ടാ​വും. ഇൗ ​സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച്​ കാ​ർ​ഡ്​ വി​ത​ര​ണ​വ​ും ന​ട​ത്താ​നാ​വും. കൂ​ടാ​തെ ഇ​തി​ലൂ​ടെ വ​കു​പ്പ്​ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മാ​ക്കാ​നു​മാ​വും.

പു​തി​യ കാ​ര്‍ഡി​നു​ള്ള അ​പേ​ക്ഷ, പേ​രു കൂ​ട്ടി​ച്ചേ​ര്‍ക്ക​ല്‍, പേ​രു​വെ​ട്ട​ല്‍, ഫോ​ട്ടോ ചേ​ര്‍ക്ക​ല്‍, സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന തു​ട​ങ്ങി റേ​ഷ​ന്‍ കാ​ര്‍ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ക്രി​യ​ക​ളും ഓ​ണ്‍ലൈ​നാ​യി ചെ​യ്യാ​നാ​കും. അ​പേ​ക്ഷ പ​രി​ശോ​ധ​ന​യും തു​ട​ര്‍ന​ട​പ​ടി​ക​ളും ഓ​ണ്‍ലൈ​നാ​യി ത​ന്നെ ജീ​വ​ന​ക്കാ​ർ​ക്ക്​ പൂ​ര്‍ത്തി​യാ​ക്കാം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ പ​രി​ശോ​ധ​ന​ക്കു ശേ​ഷം ര​ണ്ടു​ദി​വ​സ​ത്തി​ന​കം കാ​ര്‍ഡ് ന​ൽ​കാ​നാ​വും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ജ​നം കൂ​ടു​ത​ൽ എ​ത്തു​ന്ന വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സു​ക​ളി​ൽ അ​ട​ക്കം ഒാ​ൺ​ലൈ​ൻ വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടും പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്​ ഇ​തു​വ​രെ നേ​രം വെ​ളു​ത്തി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardkerala newsonline applicationmalayalam news
News Summary - Ration Card Online Application - Kerala News
Next Story