Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2021 10:32 AM GMT Updated On
date_range 23 Sep 2021 11:56 AM GMTറേഷൻ കടകളിൽ കാർഡ് ഉടമകളെ സമരത്തിൽ പങ്കാളികളാക്കുന്നു
text_fieldsbookmark_border
camera_alt
റേഷൻ കടകളിലെ ഒപ്പുശേഖരണം
അരൂർ: റേഷൻ കടകളിൽ കാർഡ് ഉടമകളെ സമരത്തിൽ പങ്കാളികളാക്കുന്നു. റേഷൻ സാധനങ്ങൾ വാങ്ങാൻ ചെന്നാൽ വെള്ളത്തുണിയിൽ പേരെഴുതി ഒപ്പിടണം.
റേഷൻ കടക്കാരുടെ സംഘടന അടുത്ത മാസം സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തുന്ന ധർണയിൽ കാർഡ് ഉടമകൾ പേരെഴുതി ഒപ്പിട്ട തുണികൾ സമരപ്പന്തലിലും സെക്രട്ടേറിയറ്റ് മതിലുകളിലും നിരത്തും.10 മാസം കാർഡ് ഉടമകൾക്ക് കിറ്റുകൾ വിതരണം ചെയ്തതിന്‍റെ കമീഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. മാർക്കർ പേന ഉപയോഗിച്ചാണ് തുണിയിൽ ഒപ്പിട്ടത്.
Next Story