കൃത്യമായി വാങ്ങാത്ത റേഷൻ റദ്ദാക്കാൻ കേന്ദ്രനിർദേശം
text_fieldsതിരുവനന്തപുരം: മുൻഗണനപട്ടികക്കാർ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷൻ വാങ്ങിയില്ലെങ്കിൽ റേഷൻ റദ്ദാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അർഹർക്ക് സൗജന്യറേഷൻ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാെൻറ നിർദേശം.
തുടർച്ചയായി റേഷൻ വാങ്ങാത്ത മുന്‍ഗണനാപട്ടികയിലുള്ളവരെ ഒഴിവാക്കി തൊട്ട് പിറകിലുള്ളവർ പട്ടികയിലെത്തും. കേന്ദ്ര ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് സംസ്ഥാനത്ത് 1,54,80,042 പേർക്കാണ് സൗജന്യറേഷന് അർഹത. എന്നാൽ, കേരളം തയാറാക്കിയ മുൻഗണനാപട്ടികയിൽ ലക്ഷക്കണക്കിന് അനർഹർ കടന്നുകൂടിയതോടെ ഇവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്.
സംസ്ഥാന സർക്കാറിെൻറ കണക്കനുസരിച്ച് സൗജന്യറേഷന് അർഹതയുള്ളവരിൽ 80 ശതമാനം മാത്രമാണ് റേഷൻ കൈപ്പറ്റുന്നത്. ബാക്കി 20 ശതമാനം അനർഹമായി റേഷൻ വാങ്ങാതെ ചികിത്സാസൗകര്യമടക്കം മറ്റ് ആനുകൂല്യങ്ങൾ നേടിയെടുക്കുകയാണ്. ഇവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവരെ പുറത്താക്കുന്നതോടെ അർഹരായ 20 ശതമാനം പേരും പട്ടികയിൽ വരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുൻഗണനാപട്ടികയിൽ ഉൾപ്പെടാൻ അർഹതയുണ്ടായിട്ടും റേഷൻ വാങ്ങാത്തവരാണെങ്കിൽ ഇവരുടെ കാർഡ് റദ്ദാക്കില്ല. പകരം ഇവരുടെ റേഷൻ അർഹർക്ക് വീതിച്ച് നൽകും. ഇതിന് നടപടി തുടങ്ങി. എ.എ.വൈ കാർഡുകാർക്ക് (മഞ്ഞ) 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും മുൻഗണനകാർഡുകാർക്ക് (പിങ്ക്) ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി നൽകുന്നുണ്ട്.
20 ശതമാനം പേർ സൗജന്യ റേഷൻ വാങ്ങാത്തതിനെ തുടർന്ന് മുൻഗണനേതര വിഭാഗം-നോൺ സബ്സിഡിക്കാരുടെ(വെള്ളകാർഡ്) റേഷൻവിഹിതം വർധിപ്പിക്കാനുള്ള നീക്കവും ഭക്ഷ്യവകുപ്പിെൻറ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
