രതീഷിെൻറ തൂങ്ങിമരണം: വാർത്തകൾ വ്യാജമെന്ന് അന്വേഷണ സംഘം
text_fieldsനാദാപുരം: പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ വധത്തിലെ രണ്ടാം പ്രതി കൂലോത്ത് രതീഷിെൻറ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന വാദവുമായി അന്വേഷണ സംഘം. കഴിഞ്ഞ ഒമ്പതിനാണ് കേസിലെ രണ്ടാം പ്രതി രതീഷ് കോഴിേക്കാട് ജില്ലയിലെ കായലോട്ടുതാഴ കൂളിക്കുന്നിലെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് പോസ്റ്റ്മോർട്ടം റിപ്പാർട്ടിൽ മുഖത്ത് മുറിവും ആന്തരികാവയവങ്ങളിൽ പരിക്കും ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ ആത്മഹത്യ കൊലപാതകമാണെന്ന ആരോപണം ശക്തമായി. രതീഷിെൻറ ശരീരത്തിൽ ഉറുമ്പുകടിയേറ്റ പാടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നാണ് െപാലീസ് പറയുന്നത്. ദുരൂഹത മാറ്റാൻ പൊലീസ് ചോദ്യംചെയ്യൽ തുടരുകയാണ്.