Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരക്ക് കൂട്ടും;...

നിരക്ക് കൂട്ടും; സ്വകാര്യ ബസ് സമരം പിൻവലിച്ചു

text_fields
bookmark_border
Private buse strike
cancel
camera_alt

Representational Image

Listen to this Article

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുക​ളെ തുടർന്ന്​ ബസുടമകൾ സമരം പിൻവലിച്ചു. ആവശ്യങ്ങൾ വിശദമായി കേട്ട ​മുഖ്യമന്ത്രി സാധ്യമാകും വേഗം പരിഗണിക്കാമെന്നും പരിഹാരമുണ്ടാക്കാമെന്നും നൽകിയ ഉറപ്പാണ്​ നാലു​ദിവസം പിന്നിട്ട സമരം അവസാനിപ്പിക്കുന്നതിന്​ വഴി തുറന്നത്​. 30ന്​ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മിനിമം ചാർജ്​ 12 രൂപയാക്കുക, വിദ്യാർഥി യാ​ത്രാനിരക്ക്​ ആറ്​ രൂപയാക്കുക, വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ ബസുടമകൾ മുന്നോട്ടുവെച്ചത്​. മിനിമം ചാർജ്​ വർധന തത്ത്വത്തിൽ അംഗീകരിച്ചതാണ്​. മറ്റ്​​ വിഷയങ്ങളിലാണ്​ തർക്കമുള്ളതെന്നും ഇക്കാര്യങ്ങളിലും അനുകൂല തീരുമാനമുണ്ടാകുമെന്നും ചർച്ചക്ക്​ ശേഷം ബസുടമകൾ പറഞ്ഞു.

മിനിമം ചാർജ്​ 10 രൂപ വർധിപ്പിക്കാനാണ്​ നേര​േത്തയുള്ള ധാരണ. ഇക്കാര്യത്തിൽ മാറ്റത്തിന്​ സാധ്യതയില്ലെന്നാണ്​ സൂചന. വിദ്യാർഥി യാത്രനിരക്ക്​ മിനിമം ചാർജിന്‍റെ 50 ശതമാനം വേണമെന്ന്​ ബസുടമകൾ ശാഠ്യം പിടിക്കുന്നുണ്ടെങ്കിലും അത്രയും കിട്ടാൻ സാധ്യതയില്ല. മൂന്ന്​ രൂപ ആയേക്കുമെന്നാണ്​ വിവരം.

വിദ്യാർഥികളടക്കം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പോലെ ബസുടമകൾക്കും പ്രയാസങ്ങളു​ണ്ടെന്നും ബസ്​ വ്യവസായം നേരിടുന്ന കെടുതികൾ സർക്കാറിന്​ നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്​ ചില പരിമിതികളുണ്ട്​. ഈ പരിമിതിക്കുള്ളിൽ നിന്ന്​ സഹായിക്കാനും സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണ്​. ഈ വാക്ക്​ മുഖവിലക്കെടുത്ത്​ വേണമെങ്കിൽ സമരം അവസാനിപ്പിക്കാം, ​അ​ല്ലെങ്കിൽ സമരവുമായി മുന്നോട്ട്​ പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്‍റണി രാജുവും ചർച്ചയിൽ പ​ങ്കെടുത്തു. പിന്നാലെ ബസുടമകൾ യോഗം ചേർന്ന്​ മുഖ്യമ​ന്ത്രിയുടെ ഉറപ്പിൽ വിശ്വാസം രേഖപ്പെടുത്തി ​സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus strike
News Summary - Rates will increase; Private bus strike called off
Next Story