എലിപ്പനി: രണ്ട് മരണം കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. തിരുവനന്തപ ുരം വെള്ളറട സ്വദേശി രാജം (60), പത്തനംതിട്ട വല്ലന സ്വദേശി ലതിക (53) എന്നിവരാണ് മരിച്ചത്. രാജത്തിെൻറ മരണം എലിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലതിക മരിച്ചത് എലിപ്പനിമൂലമാണെന്ന് സംശയിക്കുന്നു. ബുധനാഴ്ച സംസ്ഥാനത്താകെ 64 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 142 പേരിൽ സംശയിക്കുന്നു.
പത്തനംതിട്ട ജില്ലയിൽ 16 പേർക്കും കോഴിക്കോട് ജില്ലയിൽ 10 പേർക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. രണ്ടിടത്തും 18 വീതം പേർക്ക് രോഗം സംശയിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ ബുധനാഴ്ച എട്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 28 പേർ സംശയനിഴലിലാണ്.
സംസ്ഥാനത്ത് 39 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. 11പേർക്ക് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ തേവർക്കടപ്പുറം സ്വദേശി മണി (40) കഴിഞ്ഞദിവസം മരിച്ചത് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചാണെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട്ട് 10 പേർക്കുകൂടി എലിപ്പനി
കോഴിക്കോട്: ജില്ലയിൽ ബുധനാഴ്ച 10 പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 128 ആയി. ഫറോക്കിൽ രണ്ടുപേർക്കും വേങ്ങേരി, തിരുവെങ്ങൂർ, പെരുമണ്ണ, മേപ്പയൂർ, കുരുവട്ടൂർ, അരിക്കുളം, കൊളത്തറ, പുറമേരി എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടൊപ്പം രണ്ടുപേർക്ക് എച്ച്1എൻ1ഉം സ്ഥിരീകരിച്ചു. ബേപ്പൂർ, ചാത്തമംഗലം എന്നിവിടങ്ങളിലുള്ളവരാണിത്. ബുധനാഴ്ച 18 പേർക്ക് എലിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു. നിലവിൽ 257 പേരാണ് എലിപ്പനി സംശയിക്കുന്നവരായി ഉള്ളത്.
എലിപ്പനി നിയന്ത്രണവിധേയം –മന്ത്രി
തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ എലിപ്പനി നിയന്ത്രണവിധേയമായെന്ന് മന്ത്രി കെ.കെ. ശൈലജ. ആഗസ്റ്റ് 15 മുതലുള്ള കണക്കനുസരിച്ച് രോഗബാധിതരുടെയും മരണങ്ങളുടെയും നിരക്ക് ഗണ്യമായി കുറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഒാരോ മരണം വീതമാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച 115 പേർക്ക് രോഗം കണ്ടെത്തിയെങ്കിൽ ബുധനാഴ്ച 64 ആയി കുറഞ്ഞു. ഇത് ആശങ്ക ഒഴിയുന്നതിെൻറ സൂചനയാണ്. എങ്കിലും മൂന്നാഴ്ച ജില്ലകളിൽ പ്രതിരോധപ്രവർത്തനങ്ങളും ജാഗ്രതയും തുടരുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 15 മുതൽ എലിപ്പനി ലക്ഷണവുമായി 45 പേരും രോഗം സ്ഥിരീകരിച്ച് 13 പേരും ആണ് മരിച്ചത്. എലിപ്പനി പിടിച്ചുനിർത്താനായത് ആരോഗ്യവകുപ്പിെൻറ കാര്യക്ഷമമായ ഇടപെടലിനെതുടർന്നാണ്. നിപ പ്രതിരോധിക്കാൻ സ്വീകരിച്ച ക്രമീകരണങ്ങളാണ് ഇവിടെയും കൈക്കൊണ്ടത്. പ്രതിരോധമരുന്ന് കഴിക്കാത്തവരാണ് മരിച്ചവരിലേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
