Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലിപ്പനി: അ​ഞ്ചു...

എലിപ്പനി: അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ മ​ര​ണം 23; സംസ്ഥാനം അതിജാഗ്രതയിൽ

text_fields
bookmark_border
എലിപ്പനി: അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ മ​ര​ണം 23; സംസ്ഥാനം അതിജാഗ്രതയിൽ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടെ എ​​ലി​​പ്പ​​നി  വ്യാ​​പ​​ക​​മാ​​യ​​തോ​​ടെ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്​ സം​​സ്ഥാ​​ന​​ത്ത്​ അ​​തി​​ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി. കോ​​ഴി​​ക്കോ​െ​​ട്ട സ്ഥി​​തി ആ​​ശ​​ങ്ക​​ക്ക്​​ വ​​ക​​ന​​ൽ​​കു​​ന്നു. വ്യാ​​ഴം, വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി സം​​സ്ഥാ​​ന​​ത്ത്​ ഒ​​മ്പ​​തു പേ​​ർ കൂ​​ടി മ​​രി​​ച്ചു. ഇ​​വ​​രി​​ൽ അ​​ഞ്ചു​​പേ​​രും കോ​​ഴി​​ക്കോ​​ട്​ ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. 

ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ അ​​ഞ്ചു​​ദി​​വ​​സ​​ത്തി​​നി​​ടെ എ​​ലി​​പ്പ​​നി ബാ​​ധി​​ച്ച്​  മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 23 ആ​​യി. ക​​ഴി​​ഞ്ഞ എ​​ട്ടു​​മാ​​സ​​ത്തി​​ന​​ടെ എ​​ലി​​പ്പ​​നി ബാ​​ധി​​ച്ച്​ സം​​സ്ഥാ​​ന​​ത്ത്​ മ​​രി​​ച്ച​​ത്​ 97 പേ​​രാ​​ണ്. പ​​ക​​ർ​​ച്ച​​വ്യാ​​ധി ഭീ​​ഷ​​ണി​​യി​​ൽ വി​​റ​​ങ്ങ​​ലി​​ച്ചു നി​​ൽ​​ക്കു​​ന്ന പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ൽ എ​​ലി​​പ്പ​​നി  പ​​ട​​രു​​ന്നു​​വെ​​ന്നാ​​ണ്​ വി​​വ​​രം. കോ​​ഴി​​ക്കോ​​ട്​ തി​​രു​​വ​​മ്പാ​​ടി സ്വ​​ദേ​​ശി കു​​മാ​​ർ (52), കോ​​ഴി​​ക്കോ​​ട്​ ജി.​​എ കോ​​ള​​ജ്​ സ്വ​​ദേ​​ശി ഹ​​സീ​​ന (31), ക​​ണ്ണൂ​​ർ കൊ​​ട്ടി​​യൂ​​ർ സ്വ​​ദേ​​ശി വി​​നോ​​ദ്​ (27), ക​​ണ്ണൂ​​ർ വേ​​ങ്ങാ​​ട്​ സ്വ​​ദേ​​ശി ര​​മേ​​ശ​​ൻ (60), കോ​​ഴി​​ക്കോ​​ട്​ കൊ​​ള​​ത്ത​​റ സ്വ​​ദേ​​ശി വി​​ഷ്​​​ണു (21), കോ​​ഴി​​ക്കോ​​ട്​ എ​​ര​​ഞ്ഞി​​പ്പാ​​ലം സ്വ​​ദേ​​ശി സു​​രേ​​ന്ദ്ര​​ൻ (67), കോ​​ഴി​​ക്കോ​​ട്​ മൂ​​ടാ​​ടി സ്വ​​ദേ​​ശി രാ​​ജേ​​ഷ്​ (39), എ​​റ​​ണാ​​കു​​ളം  മു​​ണ്ട​​ൻ​​വേ​​ലി സ്വ​​ദേ​​ശി സ​​ജീ​​വ്​ (64), തി​​രു​​വ​​ന​​ന്ത​​പു​​രം മം​​ഗ​​ല​​പു​​രം സ്വ​​ദേ​​ശി അ​​നി​​ൽ​​കു​​മാ​​ർ (50) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​െ​​ട​ മ​​രി​​ച്ച​​ത്.  കൂ​​ടാ​​തെ, പ​​നി​​ബാ​​ധി​​ച്ച്​ കാ​​സ​​ർ​​കോ​​ട്​​ സ്വ​​ദേ​​ശി കു​​ഞ്ഞി​​രാ​​മ​​ൻ (53), മ​​ല​​പ്പു​​റം  സ്വ​​ദേ​​ശി ഗോ​​പാ​​ല​​ൻ (40) എ​​ന്നി​​വ​​രും മ​​രി​​ച്ചു. എ​​ലി​​പ്പ​​നി ബാ​​ധി​​ച്ചും എ​​ലി​​പ്പ​​നി ല​​ക്ഷ​​ണ​​ങ്ങ​​ളു​​മാ​​യും വെ​​ള്ളി​​യാ​​ഴ്​​​ച 134  പേ​​ർ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​തേ​​ടി. ഡെ​​ങ്കി​​പ്പ​​നി ബാ​​ധി​​ച്ച്​ 11 പേ​​രും മ​​ലേ​​റി​​യ ബാ​​ധി​​ച്ച്​ 16 പേ​​രും ചി​​കി​​ത്സ​​തേ​​ടി. 

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്​ ആ​​റു​​പേ​​ർ​​ക്കും പ​​ത്ത​​നം​​തി​​ട്ട ഏ​​ഴു​​പേ​​ർ​​ക്കും ആ​​ല​​പ്പു​​​ഴ  നാ​​ലു​​പേ​​ർ​​ക്കും എ​​റ​​ണാ​​കു​​ള​​ത്ത്​ ര​​ണ്ടു​​പേ​​ർ​​ക്കും ത​ൃ​​ശൂ​​രി​​ൽ ര​​ണ്ടു​​പേ​​ർ​​ക്കും  പാ​​ല​​ക്കാ​​ട്ട്​ ഒ​​രാ​​ൾ​​ക്കും കോ​​ഴി​​ക്കോ​​ട്ട്​​ 12 പേ​​ർ​​ക്കും കാ​​സ​​ർ​​കോ​​ട്ട്​​  മൂ​​ന്നു​​പേ​​ർ​​ക്കും ആ​​ണ്​ എ​​ലി​​പ്പ​​നി വെ​​ള്ളി​​യാ​​ഴ്​​​ച സ്ഥി​​രീ​​ക​​രി​​ച്ച​​ത്. 

 

ശ്രദ്ധിക്കാം ഇവയെല്ലാം

*ആരോഗ്യപ്രവർത്തകർ വിതരണംചെയ്യുന്ന ഡോക്സിസൈക്ലിൻ ഗുളികകൾ നിർബന്ധമായും കഴിക്കണം
*രോഗലക്ഷണങ്ങൾ  ഇല്ല എന്ന കാരണത്താൽ പ്രതിരോധമരുന്ന് കഴിക്കാതിരിക്കരുത്​. 
*ഗർഭിണികൾ, അലർജിയുള്ളവർ, എട്ടുവയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ ഡോക്ടർമാരുടെ നിർ​േദശപ്രകാരം മാത്രം പ്രതിരോധമരുന്നുകൾ കഴിക്കുക. 
*കടുത്ത പനി, ചർദ്ദി, ശരീരവേദന, കണ്ണിൽ ചുവപ്പ്, തലവേദന, തളർച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. 
*ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രികളിൽതന്നെ വൈദ്യസഹായം തേടണം. 
*വ്യക്തി ശുചിത്വം, ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കുക.
* സ്വയംചികിത്സ നടത്താതിരിക്കുക. 



എലിപ്പനി; വേണ്ടത് നിപക്കാലത്തുള്ള സംവിധാനങ്ങൾ -മന്ത്രി ടി.പി 
കോ​​ഴി​​ക്കോ​​ട്: എലിപ്പനിബാധ കാരണം ജില്ലയിൽ ഇനി മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇടയാവരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ജില്ലയിൽ എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്​ഥരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പനി ലക്ഷണങ്ങൾ പ്രകടമായാൽ തുടക്കത്തിൽതന്നെ വൈദ്യസഹായം തേടണമെന്നും ആശുപത്രികളിൽ കൃത്യമായ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.  

​നിപ പടർന്നുപിടിച്ച  സമയത്ത് മെഡിക്കൽ കോളജിൽ ഒരുക്കിയതിനു സമാനമായ സംവിധാനങ്ങൾ ഏർപ്പെടുത്തി രോഗനിയന്ത്രണം വേഗത്തിലാക്കണം. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായി. 90 ജൂനിയർ ഹെൽത്ത് ഇൻസ്​പക്ടർമാരെ ജില്ലയിൽ വിവിധയിടങ്ങളിലായി വിന്യസിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.

വീടുകയറി ജാഗ്രത നിർദേശവും പ്രതിരോധമരുന്ന് വിതരണവും നൽകാൻ ഇവരെ ഉപയോഗപ്പെടുത്തും. യോഗത്തിൽ വി.കെ.സി മമ്മദ് കോയ എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്​, സബ് കലക്ടർ വി.വിഘ്നേശ്വരി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ, ഡോ.എ നവീൻ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്.​ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRat Fever
News Summary - rat fever- kerala news
Next Story