Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലിപ്പനി: 11 മരണം...

എലിപ്പനി: 11 മരണം കൂടി; മുഴുവൻ ജില്ലകളിലും അതിജാഗ്രത

text_fields
bookmark_border
എലിപ്പനി: 11 മരണം കൂടി; മുഴുവൻ ജില്ലകളിലും അതിജാഗ്രത
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ എലിപ്പനി പടരുന്നു. പ്രളയത്തിനുശേഷം വിവിധ ജില്ലകളിൽ എലിപ്പനി മരണവും രോഗബാധിതരുടെ എണ്ണവും കൂടി. ഞായറാഴ്​ച മാത്രം 11​ മരണം കൂടി സ്​ഥിരീകരിച്ചു. ഇൗ സാഹചര്യത്തിൽ ഒമ്പതു ജില്ലകളിൽ കൂടി ആരോഗ്യവകുപ്പ്​ ​ അതിജാഗ്രത പ്രഖ്യാപിച്ചു. ഇതോടെ സംസ്​ഥാനത്തെ മുഴുവൻ ജില്ലകളിലും അതിജാഗ്രതയിലായി.

ആഗസ്​റ്റ്​ 20 മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയിരിക്കുകയാണ്​. ആരോഗ്യവകുപ്പ്​ ഞായറാഴ്​ച സ്​ഥിരീകരിച്ച ​11 മരണങ്ങളിൽ രണ്ടുപേർ ആഗസ്​റ്റ്​ 28, 30 തീയതികളിലാണ്​ മരിച്ചത്​​. കോഴിക്കോട്ട്​ നാലുപേരും മലപ്പുറത്ത്​ രണ്ടും തിരുവനന്തപുരം, പാലക്കാട്​ ,തൃശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരാൾ വീതവുമാണ്​ മരിച്ചത്​. സംസ്​ഥാനത്താകെ നൂറു കണക്കിനാളുകൾക്ക്​ രോഗബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.

തൃശൂർ, പാലക്കാട്​, കോഴിക്കോട്​, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക്​​ നേര​േത്ത അതിജാഗ്രതാ മുന്നറിയിപ്പ്​ നൽകിയിരുന്നു. രണ്ടു​ ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാകുമെന്നാണ്​ ആരോഗ്യവകുപ്പ്​ ചൂണ്ടിക്കാട്ടുന്നത്​.

എലിപ്പനി കൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്​, വയറിളക്കം, ചിക്കൻപോക്​സ്​ തുടങ്ങിയവയും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്​. കഴിഞ്ഞദിവസം കോഴിക്കോട്ട്​ ഇൗ വർഷത്തെ ആദ്യ എച്ച്​ 1 എൻ 1 മരണവും റിപ്പോർട്ട്​ ചെയ്​തു.

കോഴിക്കോട് വടകര കുട്ടോത്ത് ഓലയാട്ട് താഴെക്കുനിയിൽ ഉജേഷ് (38), കാരശ്ശേരി കാരമൂല ചേലപ്പുറത്ത് പരേതനായ ഹുസൈ​​​െൻറ മകൻ സലിംഷാ (44), കണ്ണാടിക്കൽ നെച്ചൻകുഴിയിൽ സുമേഷ്​ (45), കല്ലായി മാളികപറമ്പ് അശ്വനി വീട്ടിൽ കെ. രവി (59) , മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പ്രമീള (42), തൃപ്രങ്ങോട്​ സ്വദേശി ശ്രീദേവി (44), പാലക്കാട്​ മുണ്ടൂർ സ്വദേശി പ്രകാശൻ (43), തൃത്താല സ്വദേശി കോയക്കുട്ടി (60), തിരുവനന്തപുരം പൂജപ്പുര സ്വദേശി അയ്യപ്പൻ ചെട്ടിയാർ (67), എറണാകുളം പെരുമ്പാവൂർ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി​ (51),തൃശൂർ കിഴക്കേ കോടാലി കോപ്ലിപ്പാടം പീണിക്ക വീട്ടില്‍ ഭാസ്‌കര​​​െൻറ മകന്‍ സുരേഷ്​ (42)എന്നിവരാണ്​ മരിച്ചത്​. പനിബാധിച്ച്​ എറണാകുളം ആലുവ സ്വദേശി രാജ (48), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സന്തോഷ്​ (42) എന്നിവര​ും മരിച്ചു.

കോഴിക്കോട്​ എലിപ്പനി ബാധിച്ച്​ മരിച്ചവരുടെ എണ്ണം 18 ആയി. ജില്ലയിൽ ആഗസ്​റ്റ്​ ഒന്ന് മുതൽ സെപ്റ്റംബർ രണ്ടുവരെ 187 പേർക്കാണ് എലിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. 84പേർക്ക് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ 142 പേർ ചികിത്സയിലുണ്ട്.

പത്തനംതിട്ടയിൽ നാലുപേർക്കും കോട്ടയത്ത്​ മൂന്നുപേർക്കും ആലപ്പുഴയിലും തൃശൂരിലും കാസർകോട്ടും രണ്ടുപേർക്കുവീതവും പാലക്കാട്ട്​ ഒരാൾക്കും കോഴിക്കോട്ട്​​ 26 പേർക്കുമാണ്​ ഞായറാഴ്​ച എലിപ്പനി സ്​ഥിരീകരിച്ചത്​. എറണാകുളത്ത്​ 26 പേർക്കാണ് എലിപ്പനി സംശയിക്കുന്നത്.

മലിനജലവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധമരുന്നായ ‘ഡോക്‌സി സൈക്ലിൻ’ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് നിർ​േദശം നൽകി. അതിജാഗ്രത പുലർത്തിയില്ലെങ്കിൽ മരണനിരക്ക് ഉയരും. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോക്കോളും പുറത്തിറക്കി. സന്നദ്ധ പ്രവർത്തകർക്ക്​ മാത്രമായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർവഴി പ്രതിരോധഗുളിക വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRat Fever8 Daed40 Deceased
News Summary - Rat Fever, 8 Daed, 40 Deceased-Kerala News
Next Story