You are here

എലിപ്പനി: 10 ദിവസത്തിനിടെ 48 മരണം

23:28 PM
10/09/2018
Rat-Fever

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​ര​ന്ത​ശേ​ഷ​മു​ണ്ടാ​യ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​ക്കി​ടെ ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ലി​പ്പ​നി ബാ​ധി​ച്ചും എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യും സം​സ്​​ഥാ​ന​ത്ത്​ 48 പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്​​ച എ​ലി​പ്പ​നി ബാ​ധി​ച്ച്​ തൃ​ശൂ​ർ, പൂ​ക്കോ​ട്​ സ്വ​ദേ​ശി ഗോ​പി (74) മ​രി​ച്ച​തും ഇ​തി​ൽ​പെ​ടു​ം. ഇ​തോ​ടെ ഇൗ ​വ​ർ​ഷം എ​ലി​പ്പ​നി ബാ​ധി​ച്ചും എ​ലി​പ്പ​നി  ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 145 ആ​യി. 

പാ​ല​ക്കാ​ട്, പേ​രു​വെ​മ്പ്​ സ്വ​ദേ​ശി കൃ​ഷ്​​ണ​ൻ (56) പ​നി ബാ​ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച മ​രി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 26  പേ​ർ​ക്കു​കൂ​ടി എ​ലി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി​യും ക​ണ്ടെ​ത്തി. 

മ​ല​പ്പു​റ​ത്ത്​ ഒ​രാ​ൾ​ക്ക്​ മ​ലേ​റി​യ​യും സ്​​ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ നാ​ലു​പേ​ർ​ക്കും ആ​ല​പ്പു​ഴ അ​ഞ്ചു​പേ​ർ​ക്കും പാ​ല​ക്കാ​ട്ട്​  ഒ​രാ​ൾ​ക്കും എ​റ​ണാ​കു​ള​ത്ത്​ നാ​ലു​പേ​ർ​ക്കും തൃ​ശൂ​ർ, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്ക്​ വീ​ത​വു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച എ​ലി​പ്പ​നി  ക​ണ്ടെ​ത്തി​യ​ത്. 

51 പേ​ർ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യും ചി​കി​ത്സ​തേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ര​ണ്ടു​പേ​ർ​ക്കും കോ​ട്ട​യം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്കു​വീ​ത​വും മ​ല​പ്പു​റ​ത്ത്​ ര​ണ്ടു​പേ​ർ​ക്കു​മാ​ണ്​ ഡെ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ച​ത്. 

Loading...
COMMENTS