രോഗിയെ എലി കടിച്ച സംഭവം നിര്‍ഭാഗ്യകരം: ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. സംഭവത്തെപ്പറ്റി അന്വേഷിക്കാനും ഇനിയൊരു രോഗിക്കും ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാനും വേണ്ട മുന്‍കരുതലുകളെടുക്കാനും സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
ഈയൊരു സംഭവം നിര്‍ഭാഗ്യകരമാണ്. കരാറെടുത്ത ഏജന്‍സിയെക്കൊണ്ട് എലി, മൂട്ട, മറ്റ് പ്രാണികള്‍ എന്നിവയെ നശിപ്പിക്കുന്നതിന് അടിയന്തിര നടപടിയെടുക്കാനും നിര്‍ദേശം നല്‍കി. എലിയുടെ കടിയേറ്റ രോഗിക്ക് ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സകള്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലേയും പരിസര പ്രദേശങ്ങളിലേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
