Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രപതി നാളെ കൊച്ചിയില്‍
text_fieldsbookmark_border
കൊച്ചി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഏകദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കൊച്ചിയിലത്തെും. വൈകുന്നേരം 3.35ന് എറണാകുളം നേവല്‍ എയര്‍ ബേസിലത്തെുന്ന രാഷ്ട്രപതിക്ക് ഒൗദ്യോഗിക സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് കൊച്ചി മുസ്രിസ് ബിനാലെയോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം അദ്ദേഹം ഫോര്‍ട്ട്കൊച്ചി ആസ്പിന്‍ വാളിലെ ബിനാലെയുടെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കും. 5.15ന് ലെ മെറിഡിയന്‍ ഹോട്ടലില്‍ കെ.എസ്. രാജാമണി മെമ്മോറിയല്‍ പ്രഭാഷണം നിര്‍വഹിച്ചശേഷം വൈകുന്നേരം 6.50ന് കൊച്ചിയില്‍നിന്ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
