Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്​ട്രപതി രാംനാഥ് കോവിന്ദ് മടങ്ങി

text_fields
bookmark_border
Ramnath-Kovind
cancel

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്​ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലേക്ക് മടങ്ങി. ഹൈകോടതിയിലെ ചടങ്ങിന് ശേഷം ശനിയാഴ്​ച ഉച്ചക്ക്​ 12.30ന്​ നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന്​ ഗവർണർ ജസ്​റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി.

കൊച്ചി മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ. കാർവെ, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐ.ജി പി. വിജയൻ, ജില്ല കലക്ടർ മുഹമ്മദ് വൈ. സഫിറുല്ല, സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, കയർ ബോർഡ് ചെയർമാൻ സി.പി. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്തു നിന്ന്​ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കൊപ്പമാണ് രാവിലെ 10.30ന് രാഷ്​ട്രപതി കൊച്ചിയിലെത്തിയത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rashtrapati Ramnath Kovind return to Delhi -Kerala News
Next Story