Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒഴുക്കിൽപെട്ട...

ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
ഒഴുക്കിൽപെട്ട കുട്ടികളെ രക്ഷിച്ച യുവാവ് കുഴഞ്ഞുവീണ്​ മരിച്ചു
cancel

തിരൂർ: പല്ലാറിൽ തോട്ടിൽ ഒഴുക്കിൽപെട്ട മകനെയും ബന്ധുവി​​​െൻറ മകനെയും രക്ഷിച്ച യുവാവിന് ദാരുണാന്ത്യം. ബി.പി അ ങ്ങാടി സ്വദേശിയും അജിതപ്പടിയിൽ താമസക്കാരനുമായ കൊണ്ടാപറമ്പിൽ അബ്​ദുൽ റസാഖാണ്​ (38) ഒഴുക്കിൽപെട്ട്​ കുഴഞ്ഞുവീണ ്​ മരിച്ചത്​. ചൊവ്വാഴ്​ച വൈകീ​ട്ട്​ നാലോടെയാണ്​ സംഭവം.

വീട്ടിൽ വെള്ളം കയറിയതുമൂലം ഇവർ പല്ലാറിലെ ഭാര്യാവസ തിയിലേക്ക് തൽക്കാലം താമസം മാറിയിരുന്നു. ഇതിന്​ സമീപത്തെ തോട്ടിൽ അബദ്ധത്തിൽ വീണ മകൻ അലാഹുദ്ദീനെയും ഭാര്യാസഹോദര​​​െൻറ മകൻ നിഹാലിനെയും രക്ഷിച്ച്​ കരക്കെത്തിച്ചെങ്കിലും പിന്നീട്​ കുഴഞ്ഞുവീണ റസാഖ്​ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.

നാട്ടുകാരും ബന്ധുക്കളും റസാഖി​െന ഉടനെ തിരൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്​ച മുമ്പ്​ നടന്ന മകൾ ഷെഹാദിയയുടെ വിവാഹത്തിനായി​ അടുത്തിടെയാണ്​ റസാഖ് ദുബൈയിൽനിന്ന്​ എത്തിയത്​. ഭാര്യ: നസീറ. മറ്റൊരു മകൻ: അൽ അമീൻ. മരുമകൻ: റെമീസ്. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.

റസാഖി​​​െൻറ അപ്രതീക്ഷിത മരണം നാട്ടുകാരെ കണ്ണീരിലാഴ്ത്തി
തിരൂർ: തിരുനാവായ പല്ലാറിൽ തോട്ടിലെ വെള്ളക്കെട്ടിൽ റസാഖ്​ കുഴഞ്ഞുവീണ്​ മരിച്ച സംഭവം നാട്ടുകാരെ കണ്ണീരിലാഴ്​ത്തി. മകൻ അലാഹുദ്ദീനെയും ഭാര്യാസഹോദര​​​െൻറ മകൻ നിഹാലിനെയും രക്ഷിച്ചതിന്​ ശേഷമായിരുന്നു റസാഖി​​​െൻറ ദാരുണാന്ത്യം. മരണമുഖത്തുനിന്ന് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിനുശേഷം റസാഖ് കുഴഞ്ഞുവീഴുകയായിരുന്നു.

ഒരാഴ്ച മുമ്പുനടന്ന മകൾ ഷെഹാദിയയുടെ വിവാഹത്തിന് ദിവസങ്ങൾക്കുമുമ്പ് വിദേശത്ത് നിന്നെത്തിയതായിരുന്നു ബി.പി അങ്ങാടി സ്വദേശിയും അജിതപ്പടിയിൽ താമസക്കാരനുമായ അബ്​ദുൽ റസാഖ്. എന്നാൽ, കനത്ത മഴയിൽ അജിതപ്പടിയിലെ വീട്ടിൽ വെള്ളം കയറിയതോടെ റസാഖും കുടുംബവും പല്ലാറിലെ ഭാര്യവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ദു​ൈബയിൽ സ്കൂൾ ബസിലെ ജീവനക്കാരനാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala floodrasak tirur death
News Summary - rasak tirur death
Next Story