Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമാനനിമിഷത്തിനൊപ്പം...

അഭിമാനനിമിഷത്തിനൊപ്പം കോട്ടയവും 

text_fields
bookmark_border
rafel.jpg
cancel
camera_alt?????? ??????????????? ?????????? ?????????? ?????????????? ???????????????? ???????? ??????? ???????????????????? ?????. ???. ?????????? ???????????? ??????????????????????
ഏ​റ്റു​മാ​നൂ​ർ: റ​ഫാ​ൽ യു​ദ്ധ​വി​മാ​നം ഇ​ന്ത്യ​ൻ മ​ണ്ണി​ൽ തൊ​ട്ട അ​ഭി​മാ​ന നി​മി​ഷ​ത്തി​നൊ​പ്പം  കോ​ട്ട​യ​വും. പ​റ​ന്നി​റ​ങ്ങി​യ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്നി​​െൻറ സു​ര​ക്ഷി​ത നി​യ​ന്ത്ര​ണം വ​ഹി​ച്ച കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ ഇ​ര​ട്ടാ​നാ​യി​ൽ വി​ങ്​ ക​മാ​ൻ​ഡ​ർ വി​വേ​ക് വി​ക്ര​മാ​ണ്​ കേ​ര​ള​ത്തി​ന്​ അ​ഭി​മാ​ന​മാ​യ​ത്.
ഫ്രാ​ൻ​സി​ൽ​നി​ന്ന് ഹ​രി​യാ​ന അം​ബാ​ല ​േവ്യാ​മ​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി​യ അ​ഞ്ച് റ​ഫാ​ൽ വി​മാ​ന​ങ്ങ​ളി​ൽ ഒ​ന്നി​​െൻറ നി​യ​ന്ത്ര​ണം വി​വേ​കി​നാ​യി​രു​ന്നു. യു​ദ്ധ​വി​മാ​നം പ​റ​ത്തു​ന്ന​വ​രി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​രെ​യാ​ണ് സേ​ന​യി​ൽ ഇ​ത്ത​രം ദൗ​ത്യ​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​ക. കോ​ട്ട​യ​ത്തെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നും മു​ൻ ജി​ല്ല ഗ​വ. പ്ലീ​ഡ​റു​മാ​യ അ​ഡ്വ.​ആ​ർ.​വി​ക്ര​മ​ൻ നാ​യ​രു​ടെ​യും റ​ബ​ർ ബോ​ർ​ഡ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്​ വി​വേ​ക്.  
ഒ​ന്ന​ര വ​ർ​ഷം മു​മ്പ് വി​വേ​ക് പ​റ​ത്തു​ന്ന​തി​നി​ടെ മി​ഗ് 21 വി​മാ​നം ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. അ​ന്ന്​ ഒ​രു ഗ്രാ​മ​ത്തെ ര​ക്ഷി​ച്ച് മ​രു​ഭൂ​മി​യി​ൽ ഇ​ടി​ച്ചി​റ​ക്കി​യ വി​മാ​ന​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട് ഇ​റ​ങ്ങി വ​രു​ന്ന വി​വേ​കി​​െൻറ ചി​ത്രം മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. 
ഇ​തി​ന് പി​ന്നാ​ലെ അം​ഗീ​കാ​ര​ങ്ങ​ളും തേ​ടി​യെ​ത്തി. കോ​ട്ട​യം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം എ​ൻ.​ഡി.​എ​യി​ൽ ചേ​ർ​ന്ന വി​വേ​ക് സൈ​ന്യ​ത്തി​​െൻറ ഭാ​ഗ​മാ​യ​ത് 2002 ലാ​ണ്. ഡോ. ​ദി​വ്യ​യാ​ണ് ഭാ​ര്യ. ജോ​ധ്പൂ​ർ സൈ​നി​ക സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ഹാ​ൻ, സൂ​ര്യാം​ശ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MIGVivek
News Summary - Raphel
Next Story