കോഴിക്കോട്: സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം പുതിയറയിൽ വീട്ടിൽ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത് സ്വദേശി രാഗേഷ് (22) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
14 വയസ്സുകാരിയെ പ്രതികൾ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പെൺകുട്ടിയുമായി അടുക്കുകയും കുട്ടിയെ എറണാകുളം, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയെയും വീട്ടുകാരെയും ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പെൺകുട്ടിയിൽനിന്ന് ഇവർ നാലര പവനോളം സ്വർണവും അപഹരിച്ചിട്ടുണ്ട്.
വീട്ടുകാർ നൽകിയ പരാതിയിൽ കസബ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സി.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
എസ്.ഐ വി. സിജിത്തിെൻറ നേതൃത്വത്തിലുള്ള സംഘം പാലക്കാടെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.