Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലാത്സംഗം ചെയ്ത്...

ബലാത്സംഗം ചെയ്ത് നഗ്​നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി: സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ മു​ൻ ഡ്രൈ​വ​ർ അറസ്​റ്റിൽ

text_fields
bookmark_border
ബലാത്സംഗം ചെയ്ത് നഗ്​നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി: സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ മു​ൻ ഡ്രൈ​വ​ർ അറസ്​റ്റിൽ
cancel
camera_alt

അ​ബ്​​ദു​റ​ഹ്മാ​ൻ

അ​ടൂ​ർ: ഭ​ർ​ത്താ​വി​നെ ജാ​മ്യ​ത്തി​ലി​റ​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ക​വ​രു​ക​യും ബ​ലാ​ത്സം​ഗം ന​ട​ത്തി ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന​യാ​ൾ കീ​ഴ​ട​ങ്ങി.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ മു​ൻ ഡ്രൈ​വ​ർ പ​ഴ​കു​ളം പ​ന്ത്ര​ണ്ടാം​കു​ഴി​യി​ൽ അ​ബ്​​ദു​റ​ഹ്മാ​നാ​ണ്​ (30) പ​ത്ത​നം​തി​ട്ട വ​നി​ത സി.​ഐ എ.​ആ​ർ. ലീ​ലാ​മ്മ മു​മ്പാ​കെ ബു​ധ​നാ​ഴ്ച കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ സീ​ന​യെ (26) നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​വ​ർ ജാ​മ്യ​ത്തി​ലാ​ണ്.

2019 മാ​ർ​ച്ച് മു​ത​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​മാ​സ​മാ​ണ് യു​വ​തി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി കൊ​ടു​ത്ത​ത്. കേ​സി​ൽ​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ പു​റ​ത്തി​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ്​ അ​ഞ്ച് ല​ക്ഷം രൂ​പ യു​വ​തി​യി​ൽ​നി​ന്ന് ഇ​യാ​ൾ വാ​ങ്ങി​യ​ത്.

വീ​ട് പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് പ​ണം ന​ൽ​കി​യ​ത്. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ഡ്രൈ​വ​റാ​യി​രി​ക്കെ​യാ​ണ്​ അ​ബ്​​ദു​റ​ഹ്മാ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​ത്. അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നെ​ന്നു​പ​റ​ഞ്ഞ് യു​വ​തി​യെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

ഭ​ർ​ത്താ​വി​നെ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​വ​ധി ​ത​വ​ണ ആ​വ​ർ​ത്തി​ച്ചെ​ന്നും പ​റ​യു​ന്നു. ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പു​റ​ത്തു​വി​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ഭ​ർ​ത്താ​വ് ജ​യി​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വ​തി​ക്ക് വ​ഞ്ച​ന മ​ന​സ്സി​ലാ​യ​ത്. അ​ഞ്ച് ല​ക്ഷം തി​രി​ച്ചു​ചോ​ദി​ച്ച​തോ​ടെ അ​ബ്​​ദു​റ​ഹ്മാ​ൻ ഭാ​ര്യ​യു​ടെ മൊ​ബൈ​ലി​ൽ​ നി​ന്ന് ന​ഗ്​​ന​​ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ യു​വ​തി ആ​ത്മ​ഹ​ത്യ​ക്കും ശ്ര​മി​ച്ചി​രു​ന്നു. അ​ബ്​​ദു​റ​ഹ്മാ​നെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseadoornude video leaked
News Summary - raped and visuals spreaded cpm district secretary former driver arrested
Next Story