Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിക്ക് പീഡന...

പെൺകുട്ടിക്ക് പീഡന പരമ്പര; കൊല്ലത്ത് മൂന്നുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
പെൺകുട്ടിക്ക് പീഡന പരമ്പര; കൊല്ലത്ത് മൂന്നുപേർ കൂടി അറസ്​റ്റിൽ
cancel

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഹോം സ്​റ്റേ നടത്തിപ്പുകാരായ ദമ്പതികളടക്കം മൂന്നുപേർ കൂടി പിടിയിലായി. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം ഏഴായി. പുല്ലിച്ചിറയിൽ ഹോം സ്​റ്റേ നടത്തുന്ന കരിക്കോട് കിണറുവിള കിഴക്കതിൽ ഷിജു (35), തിരുവനന്തപുരം പള്ളിക്കൽ പാറയിൽ പടിഞ്ഞാറ്റതിൽ മിനി (33), പെൺകുട്ടിയുടെ ബന്ധുവായ യുവതി എന്നിവരാണ് പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്ന പലരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ബന്ധുക്കള്‍ തന്നെ പലര്‍ക്കും പീഡിപ്പിക്കാൻ‌ ഒത്താശ ചെയ്തെന്നാണ് കുട്ടിയുടെ മൊഴി. കൗണ്‍സലിങ്ങില്‍ 17കാരി നടത്തിയ വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തില്‍ അ‍ഞ്ചാലുംമൂട് പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസിലാണ് കൂടുതല്‍ അറസ്​റ്റ്​.

നേരത്തേ അറസ്​റ്റിലായ പെണ്‍കുട്ടിയുടെ അമ്മായിയും കരുനാഗപ്പള്ളിയിലെ സില്‍വര്‍ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരായ‌ മൂന്നുപേരും റിമാന്‍ഡിലാണ്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി പോകുന്നുവെന്ന് പറഞ്ഞാണ് 17കാരി പതിവായി വീട്ടില്‍നിന്ന് ഇറങ്ങിയിരുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കുകയായിരുന്നു. അവിടെവെച്ചു നടന്ന കൗണ്‍സലിങ്ങിലാണ് പീഡന വിവരം തുറന്നുപറഞ്ഞത്.

എ.സി.പി എ. പ്രദീപ്കുമാറി​െൻറ നേതൃത്വത്തിൽ അഞ്ചാലുംമൂട് സി.ഐ അനിൽകുമാർ, എസ്.ഐമാരായ നിസാർ, ലഗേഷ്കുമാർ, വനിത എസ്.ഐ അനിലാകുമാരി, സി.പി.ഒമാരായ മായ, ബദറുന്നിസ എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.


ദമ്പതികളെന്ന വ്യാജേന ഹോം സ്​റ്റേ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്​റ്റിലായ ഹോം സ്​റ്റേ നടത്തിപ്പുകാർ നിരവധി കേസുകളിൽ പ്രതി. പുല്ലിച്ചിറയിൽ ഹോം സ്​റ്റേ നടത്തിയിരുന്ന ഷിജുവും ബിനുവും ദമ്പതികളെന്ന വ്യാജേനയാണ് സ്ഥാപനം നടത്തിയിരുന്നത്. കിളികൊല്ലൂർ സ്​റ്റേഷനിൽ വധശ്രമം ഉൾ​െപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഷിജു. കുണ്ടറയിൽ പെൺവാണിഭം നടത്തിയ സംഭവത്തിൽ നേരത്തേ മിനി പിടിയിലായിട്ടുണ്ട്്.

നിരവധി തവണ പെൺകുട്ടിയെ ഹോം സ്​റ്റേയിലെത്തിച്ച് പലർക്കായി കാഴ്ച​െവച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹോം സ്​റ്റേയുടെ മറവിൽ മറ്റ് പല സ്ത്രീകളെയും എത്തിച്ചതായി ഹോം സ്​റ്റേയിൽനിന്ന് കിട്ടിയ ഡയറിയിലുണ്ട്. ഇടപാടുകാരുടെ പേരുവിവരവും ഫോൺ നമ്പരും ലഭിച്ചിട്ടുണ്ട്. നമ്പരുകളും പേരും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പല മൊബൈൽ നമ്പരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റിൽ
കൊല്ലം: ഒന്നരവർഷത്തിലേറെയായി പതിനൊന്നു വയസ്സുകാരിയായ സ്​കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റിൽ. കാവനാട് പൂവൻപുഴ സ്വദേശി മണിയനാണ്​ (68) ശക്തികുളങ്ങര പൊലീസി​െൻറ പിടിയിലായത്. കഴിഞ്ഞ വേനലവധിക്കാലത്താണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. രക്ഷാകർത്താക്കൾ ഇല്ലാത്ത സമയം നോക്കി മധുരപലഹാരങ്ങൾ നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടിക്ക് പണവും നൽകുമായിരുന്നു. പണവുമായി ​െപൺകുട്ടിയുടെ ഇളയ സഹോദരൻ സ്കൂളിൽ എത്തിയത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ അന്വേഷിച്ചപ്പോഴാണ്​ പീഡനവിവരം പുറത്തറിഞ്ഞത്. ചേച്ചി പണം നൽകിയെന്നാണ് സഹോദരൻ പറഞ്ഞത്.

പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ മണിയനാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തി. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ പ്രതിയെ കസ്​റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി.


70കാരിയെ പീഡിപ്പിച്ചു; യുവാവ് ഒളിവിൽ
ചെങ്ങന്നൂർ: 70കാരിയെ പീഡിപ്പിച്ച യുവാവ്​ ഒളിവിൽ. തിരുവൻവണ്ടൂർ കല്ലിശ്ശേരി സ്വദേശി രജീഷാണ്​ (30) ഒളിവിൽ പോയത്​. വയോധിക ഒറ്റക്ക്​ താമസിച്ചുവരുകയായിരുന്നു. 10 ദിവസം മുമ്പായിരുന്നു സംഭവം. ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പീഡനക്കേസിൽ വയോധികൻ അറസ്​റ്റിൽ
കയ്പമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്​റ്റിൽ. കൂരിക്കുഴി സലഫി നഗർ സ്വദേശി കരീമിനെയാണ് (63) കയ്പമംഗലം അഡീഷനൽ എസ്.ഐ പി.ജി. അനൂപും സംഘവും അറസ്​റ്റ് ​ചെയ്തത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ സ്കൂൾ അധ്യാപകർ കൗൺസലിങ്​ നടത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
TAGS:rape 
News Summary - rape
Next Story