മാട്രിമോണിയലിലൂെട പരിചയപ്പെട്ട് യുവതികളെ പീഡിപ്പിച്ചയാൾ വീണ്ടും അറസ്റ്റിൽ
text_fieldsനെടുമ്പാശ്ശേരി: ഡിവോഴ്സ് മാട്രിമോണിയലിൽ വ്യാജപേരിൽ രജിസ്റ്റർ ചെയ്ത് യുവതികളെ വലയിൽവീഴ്ത്തി ലൈംഗികമായി പീ ഡിപ്പിച്ച കേസിൽ യുവാവ് വീണ്ടും അറസ്റ്റിൽ. ഇടുക്കി തടിയാമ്പാട്ട് തേങ്ങാപുരക്കൽ വീട്ടിൽ എർവിനെയാണ് (31) നെടുമ്പ ാശ്ശേരി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിലായി രിക്കെയാണ് നിലമ്പൂർ സ്വദേശിനിയായ ഒരു യുവതികൂടി പരാതിയുമായെത്തിയത്. ഇയാൾ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്.
ഈ വിവരം മറച്ചുെവച്ചാണ് ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് ഗൾഫിൽ ജോലിചെയ്യുന്ന ഇവരെ നെടുമ്പാശ്ശേരിയിൽ വിളിച്ചുവരുത്തി ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. വിവാഹച്ചെലവിലേക്കെന്നുപറഞ്ഞ് ഇവരിൽനിന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. റോൺ എന്ന വ്യാജപേരിലാണ് ഇയാൾ സ്ത്രീകളെ ബന്ധപ്പെട്ടിരുന്നത്. നേരത്തേ ഞാറക്കൽ പൊലീസിലും സമാനമായ കേസ് ഇയാൾക്കെതിരെയുണ്ട്.
പീഡനശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കട്ടപ്പന: ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച തോട്ടം തൊഴിലാളിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. തേനി പെരിയകുളം വരശനാട് പരമശിവം ഹനുമയ്യയാണ് (51) അറസ്റ്റിലായത്. സി.ഐ.ടി.യു തോട്ടം തൊഴിലാളി യൂനിയൻ പ്രവർത്തകനായ പരമശിവം ഞായറാഴ്ച വൈകീട്ട് നാലിന് താമസസ്ഥലത്തിന് മുന്നിൽവെച്ചാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളംെവച്ചതോടെ മറ്റ് തൊഴിലാളികളും നാട്ടുകാരും ഓടിക്കൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
