Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത്​ വിദ്യാർഥിനിയെ...

ദലിത്​ വിദ്യാർഥിനിയെ പീഡിപ്പിച്ച ​േകസിൽ നാലുപേർ പിടിയിൽ

text_fields
bookmark_border
ദലിത്​ വിദ്യാർഥിനിയെ പീഡിപ്പിച്ച ​േകസിൽ നാലുപേർ പിടിയിൽ
cancel

കഴക്കൂട്ടം: ഒമ്പതാം ക്ലാസുകാരിയായ ദലിത്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്​റ ്റിൽ. കഠിനംകുളം മര്യനാട് സ്വദേശികളായ സോജൻ (24), അഭിലാഷ് (25), ടോമി (23) നിരഞ്​ജൻ (20) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്​ റ്റ്​ ചെയ്തത്. പ്രതികൾ കുറ്റംസമ്മതിച്ചതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ പറഞ്ഞു. പ്രതികളെ സംഭവസ്ഥല​െത്തത്തിച്ച്​ തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ 30നാണ്​ സംഭവം. സ്കൂൾ സമയം കഴിഞ്ഞിട്ടും ഹോസ്​റ്റലിൽ എത്താത്തതിനെതുടർന്ന് വാർഡനാണ് ​െപൺകുട്ടിയെ കാണാനില്ലെന്ന വിവരം കഠിനംകുളം പൊലീസിൽ അറിയിച്ചത്​. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ്​ പരിശോധിച്ചതിനെത്തുടർന്ന്​ ഉച്ചയോടെ സ്കൂളി​​െൻറ പ്രധാന കവാടം വഴി പെൺകുട്ടി പുറത്തുപോയെന്ന്​ വ്യക്​തമായി. അടുത്തദിവസം തുമ്പ സ്​റ്റേഷൻ പരിധിയിൽ അലഞ്ഞുതിരിയുകയായിരുന്ന കുട്ടിയെ പൊലീസ് കണ്ടെത്തി.

പീഡനവിവരം പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. സ്കൂളിൽനിന്ന്​ പുറത്തിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരു​െന്നന്നും പുതുക്കുറുച്ചിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരു​െന്നന്നാണ്​ ​​മൊഴി. അടുത്ത ദിവസം പുലർച്ചെ ബൈക്കിൽ കയറ്റി കഴക്കൂട്ടത്ത് ഇറക്കിവിട്ടു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക്​ പൊലീസ് കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - rape
Next Story