Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13കാരിക്ക്​ പീഡനം:...

13കാരിക്ക്​ പീഡനം: ഒന്നാം പ്രതിയും അറസ്​റ്റിൽ

text_fields
bookmark_border
rape case
cancel

കോട്ടയം: കിടങ്ങൂരില്‍ മനോദൗർബല്യമുള്ള 13കാരിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ് രതി ബെന്നി​െയയും പൊലീസ്​ അറസ്​റ്റ്​ചെയ്​തു. നാലുപേർ നേരത്തേ അറസ്​റ്റിലായിരുന്നു. തിങ്കളാഴ്​ച രാത്രി എം.സി റോഡിൽ മോനിപ്പള്ളിയിൽനിന്ന്​ കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കൂടല്ലൂർ തറപ്പേൽ ബെന്നിയെ (42) പിടികൂടിയത്. മറ്റു പ്രതികളായ ദേ​വ​സ്യ, റെ​ജി, ജോ​ബി, നാ​ഗ​പ്പ​ൻ എ​ന്നി​വ​ർ റിമാൻഡിലാണ്.

ഒന്നരവർഷമായി കുട്ടിയെ അഞ്ചംഗ സംഘം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം മനസ്സിലാക്കിയ ബന്ധുക്കൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ്​ പീഡനവിവരം വെളിപ്പെട്ടത്​. പിതാവി​​​െൻറ മരണശേഷം കുട്ടി അമ്മയോടൊപ്പമാണ്​ കഴിഞ്ഞിരുന്നത്​. അമ്മ പകൽ കൂലിപ്പണിക്ക്​ പോകും. ഈ സമയത്തും സ്​കൂൾ അവധി ദിനങ്ങളിലുമായിരുന്നു പീഡനം. പോക്​സോക്ക്​ പുറമെ ക്രൂരമായ ബലാത്സംഗത്തിനും കേസ്​ എടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - rape
Next Story