Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു വയസ്സുകാരിയെ...

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
rape-women
cancel

കൊട്ടാരക്കര: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ കൊട്ടാരക്കര പൊലീസ് അറസ്​റ്റ്​ ചെയ്തു. കൊട്ടാരക ്കര പള്ളിക്കൽ ചരുവിള പുത്തൻ വീട്ടിൽ രാജ​​െൻറ മകൻ ഷിബു (39) ആണ് അറസ്​റ്റിലായത്. ജോലിക്കാരായ മാതാപിതാക്കൾ കുട്ടിയെ അയൽവീട്ടിൽ ഏൽപിച്ചു പോകുന്നത് പതിവായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി അയൽവീട്ടിലെത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ സി.ഐ ബിനു കുമാറി​​െൻറ നേതൃത്വത്തിൽ എസ്.ഐ സാബുജി, സി.പി.ഒ സലിം, ഹോച്ചിമിൻ, ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് അറസ്​റ്റ്​ ചെയ്തത്.

വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ ശ്രമം; പ്യൂണ്‍ അറസ്​റ്റിൽ
പയ്യന്നൂര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം പ്യൂണ്‍ അറസ്​റ്റിൽ. കാറമേലിലെ തെക്കേവീട്ടില്‍ സജീവനെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്. എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളില്‍നിന്ന് വിവരം ശേഖരിച്ചിരുന്നു. പയ്യന്നൂരിലെ വനിതാ പൊലീസുകാര്‍ വിദ്യാര്‍ഥിനികളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയശേഷമാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - rape
Next Story