പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: സാമൂഹ്യ നീതി വകുപ്പ് അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: വയനാട് സ്വദേശിയായ 17കാരിയെ കെ.സി.വൈ.എം മാനന്തവാടി രൂപത മുന്‍ കോഓഡിനേറ്റര്‍ സിജോ ജോര്‍ജ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സംസ്ഥാന സാമൂഹികനീതി വകുപ്പ് അന്വേഷണം തുടങ്ങി. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കോണ്‍വെന്‍റില്‍ പ്രവേശിപ്പിച്ചതിലും പ്രസവത്തിനുശേഷം ശിശുക്ഷേമ സമിതി മുഖേന കുഞ്ഞിന്‍െറ ദത്തെടുക്കല്‍ നടപടി സ്വീകരിച്ചതിലും കൃത്രിമം നടന്നോ എന്നറിയാനാണ് അന്വേഷണം. ഇതിന്‍െറ ഭാഗമായി ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. പെണ്‍കുട്ടിയെ ഗര്‍ഭിണിയായ സമയത്ത് താമസിപ്പിക്കുകയും പ്രസവത്തിനുശേഷം കുഞ്ഞിനെ രഹസ്യമായി പാര്‍പ്പിക്കുകയും ചെയ്യുന്ന കോഴിക്കോട് സെന്‍റ് വിന്‍സെന്‍റ് ഹോമിനുകീഴിലെ സെന്‍റ് ബെര്‍നഡിറ്റ് വനിത ഹോം, കോഴിക്കോട് ശിശുക്ഷേമ സമിതി ഓഫിസ്, പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയ നഗരത്തിലെ സ്വകാര്യാശുപത്രി എന്നിവിടങ്ങളില്‍നിന്നാണ് അനുബന്ധരേഖകള്‍ ശേഖരിച്ചത്. ഇത് തിരുവനന്തപുരത്തെ സാമൂഹികനീതി ഡയറക്ടറേറ്റിലേക്ക് അയച്ചുകൊടുക്കുമെന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബ മുംതസ് പറഞ്ഞു.
2016 ഒകേ്ടാബര്‍ മൂന്നിന് 19 വയസ്സായെന്ന് കാണിച്ചാണ് പെണ്‍കുട്ടിയെ കോണ്‍വെന്‍റില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 28ന് സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചശേഷം കോണ്‍വെന്‍റ് അപേക്ഷ നല്‍കി, 2017 മാര്‍ച്ച് രണ്ടിന് ശിശുക്ഷേമ സമിതിയില്‍നിന്ന് ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത കാര്യം മറച്ചുവെക്കപ്പെട്ടിട്ടും ഇതുസംബന്ധിച്ച് ആവശ്യമായ രേഖകള്‍ കോണ്‍വെന്‍റും ശിശുക്ഷേമ സമിതിയും പരിശോധിച്ചില്ലായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. നിയമപരമായി പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് രേഖ തേടേണ്ടതിലെ്ലന്നാണ് ഹോം അധികൃതരുടെ നിലപാട്. കുഞ്ഞിനെ ഉപേക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞതിനാല്‍ തുടര്‍ നടപടിക്കായി ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നുവെന്നാണ് ഹോം അധികൃതരുടെ വാദം. അമ്മക്ക് 19 വയസ്സായെന്നാണ് ഹോം അധികൃതരില്‍നിന്നും ആശുപത്രിയില്‍നിന്നുമുള്ള രേഖകളില്‍ പറയുന്നതെന്നും സംശയം തോന്നാത്തതിനാലാണ് പൊലീസില്‍ അറിയിക്കാതിരുന്നതെന്നും ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു. പിന്നീട് സംഭവം പുറത്തുവന്നതിനത്തെുടര്‍ന്ന് കഴിഞ്ഞദിവസം കല്‍പറ്റ പൊലീസ് വനിത ഹോമിലത്തെി തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സിജോ ജോര്‍ജ് റിമാന്‍ഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
