പീഡനത്തിനിരയായ ബാലികെയ അവഹേളിച്ച എ.എസ്.െഎക്ക് സസ്െപൻഷൻ
text_fieldsഎരുമപ്പെട്ടി: പീഡനത്തിനിരയായ നെല്ലുവായിയിലെ 12 വയസ്സുകാരിെയയും മാതാവിെനയും പ്രതികളുടെ ബന്ധുക്കൾക്കൊപ്പം ചേർന്ന് അവഹേളിച്ച എരുമപ്പെട്ടി അഡീഷനൽ എസ്.െഎ ടി.ഡി. ജോസിനെ റൂറൽ എസ്. പി എൻ. വിജയകുമാർ സസ്പെൻഡ് ചെയ്തു. അയൽവാസികയായ മധ്യവയസ്കനും മകനും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കുട്ടിയെയും അമ്മയേയും തടഞ്ഞു വെച്ച് ൈകയേറ്റം ചെയ്യാൻ മുതിരുകയും അവഹേളിക്കുകയും ചെയ്തപ്പോൾ പൊലീസിൽ അറിയിച്ചതനുസരിച്ചാണ് എ.എസ്.െഎ ജോസ് സ്ഥലത്തെത്തിയത്. ഇരയേയും അമ്മേയയും രക്ഷിക്കേണ്ട ചുമതലയുള്ള അയാൾ ആക്രമികളുടെ കൂടെ ചേർന്ന് അവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരെൻറ റിപ്പോർട്ടിന്മേലാണ് നടപടി.
എറണാകുളത്ത് ജോലിചെയ്യുന്ന അമ്മയോടൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. അവധി ദിവസങ്ങളിൽ നെല്ലുവായിയിലുള്ള പിതാവിെൻറ വീട്ടിൽ എത്തുമ്പോഴാണ് പ്രതികൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. കുട്ടിയുടെ മൊഴിയിൽ കേസെടുത്ത എരുമപ്പെട്ടി െപാലീസ് ഒന്നാം പ്രതിയായ അയൽവാസിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിയ്യൂർ സബ് ജയിലിൽ റിമാൻഡിലാണ്.
കേസിനുവേണ്ടി സംഭവസമയം കുട്ടി ധരിച്ച വസ്ത്രങ്ങൾ എടുക്കാൻ ഞായറാഴ്ച നെല്ലുവായിയിലെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിെയയും അമ്മെയയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞുവെച്ച് ൈകേയറ്റം ചെയ്തത്. പൊലീസ് സഹായം അഭ്യർഥിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഡീഷനൽ എസ്.ഐ ജോസ് പ്രതികളുടെ ബന്ധുക്കളുടെ കൂടെ ചേർന്ന് പെൺകുട്ടിയോടും മാതാവിനോടും മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം സി.ഐ രാജേഷ് കെ. മേനോെൻറ നിർേദശ പ്രകാരം എരുമപ്പെട്ടി എസ്.ഐ വനിൽകുമാർ മുപ്പതോളം പേർക്കെതിരെ കേസെടുത്തു. ജോസിനെതിരെ കുട്ടിയുടെ മാതാവ് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
