പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഅനന്തു
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ യുവാവിനെ കർണാടകയിൽനിന്ന് പിടികൂടി. കൊക്കയാർ വടക്കേമല തുണ്ടിയിൽ മേമുറി അനന്തുവിനെയാണ് (24) മുണ്ടക്കയം പൊലീസ് കർണാടകയിലെ ഉടുപ്പിയിൽനിന്ന് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുമാസം മുമ്പ് പീഡിപ്പിച്ച് മുങ്ങുകയായിരുന്നു.
ഉടുപ്പിയിൽ ഉെണ്ടന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അവിടെയെത്തി പിടികൂടുകയായിരുന്നു. നിരവധി കഞ്ചാവ് കേസുകളിലും പെരുവന്താനം എസ്.ഐയെ മർദിച്ച കേസിലും ഇയാൾ പ്രതിയാെണന്ന് പൊലീസ് അറിയിച്ചു. എസ്.ഐ എൽദോ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ രഞ്ജു, ജിറ്റോ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.

