മനോ ദൗർബല്യമുള്ള 14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
text_fieldsഅങ്കമാലി: മനോ ദൗർബല്യമുള്ള 14 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കറുകുറ്റി സ്വദേശിയായ 43കാരനെയാണ് ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ.ജോസിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹ മോചിതയായ സ്ത്രീയോടൊത്ത് ഇയാള്‍ താമസിച്ചുവരികയായിരുന്നു. സ്ത്രീയുടെ ആദ്യ വിവാഹത്തിലെ മകളെയാണ് പീഡിപ്പിച്ചത്.
വീട്ടില്‍ ആളില്ലാത്തപ്പോഴും രാത്രി സമയങ്ങളിലും രണ്ട് വര്‍ഷമായി കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. അതിനിടെ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡനത്തിരിയായതായി കണ്ടെത്തി.
ഇതിനിടെ അന്വേഷണത്തില്‍ പീഡിപ്പിച്ചത് അയല്‍വാസിയാണെന്ന് കുട്ടി വെളിപ്പെടുത്തി. തുടർന്ന് പൊലീസ് അയൽവാസിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ വീണ്ടും കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് രണ്ടാനച്ചന്‍ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. അതോടെ പോക്സോ ആകട് അനുസരിച്ചാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

