പീഡനം: മുൻ ഇമാമിെൻറ ഒരു സഹോദരൻകൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മ ുന് ഇമാമിെൻറ ഒരു സഹോദരനെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അൽഖാസിമിയുടെ സഹോദരന് പെരുമ്പാവൂരിൽ താമസക്കാരനായ നൗഷാദാണ് അറസ്റ്റിലായത്. െഷഫീഖിനെ ഒളിവില്‍ പോകാനും വാഹനം ഒളിപ്പിക്കാനും സഹായിച്ച കുറ്റത്തിനാണ് അറസ്റ്റ്. മറ്റൊരു സഹോദരൻ അൽഅമീനെയും ബന്ധു കബീറിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇമാമിനെ ആദ്യം പെരുമ്പാവൂരും പിന്നീട് കോയമ്പത്തൂരും വരെയെത്താൻ സഹായിച്ചത് നൗഷാദാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഡി. അശോകന് പറഞ്ഞു.
മറ്റൊരു സഹോദരനായ സുധീറിനൊപ്പമാണ് ഷെഫീക്ക് ഇപ്പോൾ ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
