ചതിയിൽപെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ചുവന്ന അഭിഭാഷകൻ പിടിയിൽ
text_fieldsകൊച്ചി: കണ്ണൂർ സ്വദേശിനിയും അവിവാഹിതയുമായ പെൺകുട്ടിയെ സഹായ വാഗ്ദാനം നൽകി എസ്.ആർ.എം റോഡിലെ ഫ്ലാറ്റിലെത്ത ിച്ച് പീഡിപ്പിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. വിവരം മറ്റുള്ളവരെ അറിയിക്കുമെന്ന് ഭയപ്പെടുത്തി വർഷങ്ങളോളം ല ൈംഗികമായി ഉപയോഗിച്ചുവരുകയായിരുന്ന ആലുവ പൈപ്പ്ലൈൻ റോഡിൽ എസ്.എൻ പുരത്ത് കോഴിക്കാട്ടിൽ വീട്ടിൽ ധനീഷിനെയ ാണ് നോർത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ജെ. പീറ്ററിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2014 കാ ലയളവിൽ പെൺകുട്ടിയും കുടുംബവും ആലുവ ഭാഗത്ത് താമസിച്ചുവന്ന സമയത്താണ് പ്രതി പെൺകുട്ടിയുടെ വീട്ടുകാരുടെ രക്ഷകനായി എത്തുന്നത്. അസുഖം ബാധിച്ച പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം വാഗ്ദാനം ചെയ്താണ് പ്രതി കാറിൽ കയറ്റി എറണാകുളത്തേക്ക് കൊണ്ടുവന്നത്. മുൻ ഇടത് വിദ്യാർഥി യൂനിയൻ പ്രവർത്തകനായ പ്രതി തെൻറ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സർക്കാർ തലത്തിലുള്ള കാര്യങ്ങൾ എളുപ്പം നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സാവധാനം കുടുംബാംഗങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിച്ചെങ്കിലും വീട്ടുകാരെ ഭീഷണിപ്പെടുത്തി തനിക്ക് അനുകൂലമായി പറയിച്ച് രക്ഷപ്പെട്ടു. പ്രളയത്തിെൻറ സമയത്ത് രക്ഷകനായി എത്തിയശേഷം വീട്ടുകാരെ വരാപ്പുഴയിലെ ഹോട്ടലിൽ കൊണ്ടുപോയി താമസിപ്പിച്ച സമയത്താണ് പ്രതിയുടെ അവിശുദ്ധ ബന്ധങ്ങളും മറ്റു പെൺകുട്ടികളുമായുള്ള ബന്ധങ്ങളും വീട്ടുകാർ അറിയുന്നത്. അതോടെ തങ്ങളുടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്നാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കേസ് സംബന്ധമായ കാര്യങ്ങൾക്കാണെന്നും മറ്റും പറഞ്ഞ് അയാളുടെ വനിത സുഹൃത്തിെൻറ എസ്.ആർ.എം റോഡിലെ ഫ്ലാറ്റിൽ കയറ്റിയാണ് ബലപ്രയോഗത്തിലൂടെ കുട്ടിയെ കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. അപമാനം മൂലവും ഭീഷണി മൂലവും സംഭവത്തെപ്പറ്റി ആരോടും പറയാതിരുന്ന പെൺകുട്ടിയെ പ്രതി നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തുവരുകയായിരുന്നു.
പ്രതി പെൺകുട്ടിയുടെ മാതാവിെൻറ പക്കൽനിന്ന് 28 ലക്ഷത്തോളം രൂപ വിവിധ ആവശ്യങ്ങൾ പറഞ്ഞ് കൈക്കലാക്കിയിട്ടുണ്ട്. പ്രതി ഉപയോഗിച്ചുവരുന്ന ബലേനോ കാറും ബുള്ളറ്റ് മോേട്ടാർ സൈക്കിളും പെൺകുട്ടിയുടെ മാതാവിെൻറ പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പരാതിക്കാരി ആരോപിക്കുന്നു.പെൺകുട്ടി പരാതി കൊടുത്തതറിഞ്ഞ പ്രതി മൊബൈൽ ഫോൺ സ്വിച് ഒാഫ് ചെയ്ത് ഒളിവിൽ പോയി. കോടതിവഴി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ സൈബർ സെല്ലിെൻറ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
