മധ്യവയസ്കയെ പീഡിപ്പിച്ചയാളെ വിട്ടയച്ച പൊലീസ് ജനരോഷം ഉയർന്നപ്പോൾ അറസ്റ്റ് ചെയ്തു
text_fieldsകൊടുങ്ങല്ലൂർ: മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്കയെ പീഡിപ്പിച്ച് വന്നയാളെ മകൻ പിടികൂടി തങ്ങളെ ഏൽപ്പിച്ചപ്പോൾ വിട്ടയച്ച പൊലീസ് ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ അയാളെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിച്ചു. എസ്.എൻ.പുരം പതിയാശ്ശേരി തരുപീടികയിൽ അബ്ദുൽ ജബ്ബാർ (60) ആണ് അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാക്രമണം നടത്തിയതിനാണ് കേസ്. സ്ത്രീയുടെ മൊഴിയെടുത്ത ശേഷം പീഡനം സംബന്ധമായ കേസ് പരിഗണിക്കുകയുള്ളൂവെന്ന് മതിലകം എസ്.െഎ മൊഹിത്ത് പറഞ്ഞു.
ഒരു പത്രത്തിെൻറ വിതരണക്കാരനായ പ്രതി വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പത്തായക്കാട് ബ്രാഞ്ചിൽ രാത്രി കാവൽക്കാരനുമാണ്. മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്ക മൂന്ന് മക്കളുടെ മാതാവാണ്. ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷമാണ് ഇവർക്ക് മാനസിക പ്രശ്നങ്ങൾ കൂടിയത്. മക്കളിൽ മൂത്തയാൾക്കും മാനസികാസ്വാസ്ഥ്യമുണ്ട്. ഇൗ മകനൊപ്പമാണ് സ്ത്രീ താമസിക്കുന്നത്. ഇത് മുതലാക്കിയാണ് പ്രതി ഇവരെ പീഡിപ്പിച്ച് വന്നതത്രെ.
ശല്യം സഹിക്കാതായപ്പോൾ പരിസരത്ത് താമസിക്കുന്ന രണ്ടാമത്തെ മകെൻറ ഭാര്യയോട് സ്ത്രീ വിവരം പറഞ്ഞു. അയാൾ മാതാവ് താമസിക്കുന്ന വീട്ടിൽ കാവലിരുന്ന് ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ വീട്ടിൽ കയറിയ പ്രതിയെ പുതപ്പുകൊണ്ട് മുഖം അടച്ച് മൂടി ബലപ്രയോഗത്തിലൂടെ പിടികൂടി വരാന്തയിലെ തൂണിൽ കെട്ടി. തുടർന്ന് പരിസരവാസികളെ വിളിച്ചുവരുത്തി.
വന്നവർ പൊലീസിന് വിവരം നൽകി. ബലപ്രയോഗത്തിൽ ഇരുവർക്കും ചെറിയ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അബ്ദുൽ ജബ്ബാറിനെ കസ്റ്റഡിയിലെടുത്ത് െകാടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ദേഹപരിശോധന നടത്തി മതിലകം സ്റ്റേഷനിലേക്ക് കൊണ്ടുേപായി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ പ്രതിയുടെ പരിക്ക് ചൂണ്ടിക്കാട്ടി രണ്ടാളും ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഭയന്ന മധ്യവയസ്കയുടെ മകൻ പരാതിയിൽ നിന്ന് പിൻമാറി. ഇൗ അവസരം നോക്കി അബ്ദുൽ ജബ്ബാറിനെയും സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വിട്ടയച്ചു. ഇതിെൻറ പിന്നിൽ രാഷ്ടീയ ഇടപെടലുണ്ടെന്നാണ് ആരോപണം. സി.പി.എം അനുഭാവിയാണ് അബ്ദുൽ ജബ്ബാർ. എന്നാൽ, ഇതിൽ രാഷ്ടീയം ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു.
പ്രതിയെ വിട്ട പൊലീസിെൻറ നടപടി വ്യാപക പ്രതിഷേധം ഉയർത്തി. മധ്യവയസ്കക്കും കുടുംബത്തിനും നീതി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് വന്നു. ഇതോടെ, കാര്യം ബോധ്യപ്പെട്ട എസ്.െഎ ഉച്ചക്ക് ശേഷം മകനെ വിളിച്ച് വരുത്തി മൊഴി േരഖപ്പെടുത്തുകയും പതിയാശ്ശേരിയിലെത്തി പ്രതിയെ പിടികൂടുകയും ചെയ്തു. ധാരണപ്പിശകാണ് ഇത്തരമൊരു അവസ്ഥയുണ്ടാക്കിയതെന്നും പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും എസ്.െഎ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
