സ്വാമിയുടെ പീഡനശ്രമം: പെൺകുട്ടിയുടെ അമ്മ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: ആശ്രമത്തിലെ സ്വാമി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ െപൺകുട്ടിയുടെ അമ്മ കസ്റ്റഡിയിൽ. പ്രതിക്ക് പീഡനത്തിന് ഒത്താശ ചെയ്തത് അമ്മയാണെന്ന പെൺകുട്ടിയുടെ മൊഴിയുെട അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിെലടുത്തത്. പോക്സോ നിയമപ്രകാരം അമ്മക്കെതിരെയും കേസെടുക്കും. കൃത്യം ആത്മരക്ഷാർഥം ചെയ്തതായതിനാൽ പെൺകുട്ടിയുടെ പേരിൽ ഇതുവരെ കേസെടുത്തിട്ടില്ല.
എന്നാൽ, ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത്. ഇയാളുടെ മൊഴി കൂടി ശേഖരിച്ച ശേഷം മാത്രമേ പൊലീസ് കേസിൽ തുടർ നടപടികൾ സ്വീകരിക്കൂ.
കഴിഞ്ഞ ഏഴു വർഷമായി ശ്രീഹരി എന്ന സ്വാമിക്ക് പെൺകുട്ടിയുടെ വീടുമായി ബന്ധമുണ്ട്. കുട്ടിയുടെ അച്ഛൻ തളർവാതം പിടിച്ച് കിടപ്പിലാണ്. അദ്ദേഹത്തെ ചികിത്സിക്കാൻ എന്ന പേരിൽ ശ്രീഹരി ഇടക്കിടെ ഇവരുടെ വീട്ടിൽ തങ്ങാറുണ്ട്. ഇങ്ങനെ കഴിഞ്ഞ ദിവസവും വീട്ടിലെത്തിയ ശ്രീഹരി െപൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കൈയിൽ കിട്ടിയ ആയുധമെടുത്ത് ശ്രീഹരിക്കെതിരെ പ്രയോഗിക്കുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വർഷങ്ങളായി ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു വരുന്നതായും പെൺകുട്ടി മൊഴി നൽകി.
എറണാകുളം കോലഞ്ചേരി സ്വദേശിയാണ് ശ്രീഹരി. ഗണേശാനന്ദ തീർത്ഥ സ്വാമി, ഗംഗാ ശാശ്വതപാദ സ്വാമി എന്നീ പേരുകളിൽ ഇയാൾ അറിയപ്പെടുന്നുണ്ട്. കൊല്ലം പൻമന ആശ്രമത്തിലെ അന്തേവാസിയായിരുന്നു. എന്നാൽ ശ്രീഹരിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും 15 വർഷം മുമ്പ് ഇയാൾ ആശ്രമം വിട്ടിരുന്നുവെന്നും ആശ്രമം അധികൃതർ പറഞ്ഞു. സ്വഭാവ ദൂഷ്യത്തിെൻറ പേരിലാണ് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നത്. അതിനു ശേഷം ഇടക്കിടെ ഇയാൾ ആശ്രമത്തിൽ എത്താറുണ്ടായിരുന്നു. 15 ദിവസം മുമ്പ് ആശ്രമത്തിൽ ഇയാൾ എത്തിയിരുന്നുവെന്നും പരിപാടിയിൽ പെങ്കടുത്ത് അന്നുതന്നെ മടങ്ങുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ചവറ പൊലീസ് ആശ്രമത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു.
