ജലന്ധർ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കർദിനാളിെൻറ വാദം പൊളിയുന്നു
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചതായി രേഖാമൂലം പരാതി നൽകിയില്ലെന്ന കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിെനതിരെ കർദിനാളിനു നൽകിയ പരാതിയുടെ പകർപ്പ് പുറത്തായി. 2017 ജൂലൈ 11ന് നൽകിയ പരാതിയുടെ പകർപ്പാണ് പുറത്തു വന്നത്.
ബിഷപ്പിെൻറ ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് പരാതിയിൽ പറയുന്നു. ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. താൻ സഭ വിട്ടു പോവുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ബിഷപ്പിെൻറ ചെയ്തികൾ അത്രയും മോശമായതിനാലാണ് വിശദമായി എഴുതാത്തത്. കർദിനാളിനെ നേരിൽ കണ്ട് പരാതി പറയാൻ ആഗ്രഹിച്ചിരുന്നതായും പ്രശ്നപരിഹാരത്തിന് ഇടെപടണമെന്നും കർദിനാളിനയച്ച കത്തിൽ പറയുന്നു.
എന്നാൽ ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയിൽ നിന്ന് സീറോ മലബാർ സഭ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ സഭ വക്താവ് അറിയിച്ചിരുന്നത്. പരാതി ലഭിച്ചതായി മേജർ ആർച് ബിഷപ്പിെൻറ കാര്യാലയത്തിലെ രേഖകളിൽ കാണുന്നില്ലെന്നും പരാതി നൽകിയ കന്യാസ്ത്രീ ആരാണെന്ന് മാധ്യമ വാർത്തകളിൽനിന്ന് വ്യക്തമല്ലെന്നുമാണ് സഭ ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
