പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 14 വര്‍ഷം കഠിനതടവ്
text_fieldsകല്‍പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബംഗളൂരുവില്‍ തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോഴിക്കോട് കക്കട്ടില്‍ നരിപ്പറ്റ വില്ളേജില്‍ ചുഴലിക്കര വീട്ടില്‍ നൗഷാദി(39)ന് 14 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. 366 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പിഴയടച്ചില്ളെങ്കില്‍ ഒരുവര്‍ഷം കൂടി തടവും അനുഭവിക്കണം.
376 വകുപ്പ് പ്രകാരം ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ളെങ്കില്‍ ഒരുവര്‍ഷം കൂടി തടവും 342 വകുപ്പ് പ്രകാരം ഒരുവര്‍ഷം കഠിനതടവും 506 (1) വകുപ്പ് പ്രകാരം ഒരുവര്‍ഷം കഠിനതടവും കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ വിധിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി.
2011 മാര്‍ച്ച് 18ന് രാവിലെ ക്ളാസിലേക്ക് പോയ കുട്ടിയെ പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കുകയും കുട്ടിയെയും പ്രതിയെയും ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവാഹിതനായ പ്രതി പേര് മാറ്റിപ്പറഞ്ഞ് പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയായിരുന്നു. പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് യഥാര്‍ഥ പേര് വെളിപ്പെടുന്നത്.
കേസില്‍ 27 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
