വടക്കഞ്ചേരി പീഡനം: ഇര മുഖ്യമന്ത്രിക്കുമുന്നില്‍
text_fieldsതിരുവനന്തപുരം: നീതിന്യായവ്യവസ്ഥയും പൊലീസും സ്ത്രീയുടെ മാനത്തിന് നേരെ മുഖംതിരിച്ചപ്പോള്‍ ഇരയുടെ നീതിക്കുവേണ്ടി രംഗത്തത്തെിയത് ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാതാരവുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസമാണ് ‘ഇത് നടക്കുന്നത് കേരളത്തില്‍ തന്നെയോ’ എന്ന തലക്കെട്ടില്‍ സുഹൃത്തിന്‍െറ ഭാര്യയെ ബലാത്സംഗം ചെയ്ത ഉന്നത രാഷ്ട്രീയ നേതാവിനും കൂട്ടാളിക്കെതിരെയും നടപടിയില്ളെന്ന് കാണിച്ച് ഭാഗ്യലക്ഷ്മി തന്‍െറ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടത്.
പോസ്റ്റ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വൈറലായി. ഇതോടെ മുഖ്യമന്ത്രിയുടെ മീഡിയ സെല്‍ വിവരങ്ങള്‍ ഭാഗ്യലക്ഷ്മിയോട് ആരായുകയും നീതി ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച യുവതിയെയും ഭര്‍ത്താവിനെയും കൊണ്ട് ഭാഗ്യലക്ഷ്മി മാധ്യമങ്ങള്‍ക്ക് മുന്നിലത്തെിയത്.
ഈ സമൂഹത്തില്‍ ഇരകളും തലയുയര്‍ത്തി ജീവിക്കണം. സ്ത്രീകള്‍ ഒരു സന്ദര്‍ഭത്തിലും കണ്ണും മുഖവും മറച്ച് സമൂഹത്തോട് സംസാരിക്കേണ്ടവരല്ല, അവര്‍ക്ക് ഏത് സന്ദര്‍ഭത്തിലും ആരുടെയും കണ്ണില്‍ നോക്കി സംസാരിക്കാനുള്ള ധൈര്യമുണ്ടാകണം. പക്ഷേ, ഇവിടെ ഇരക്ക് രണ്ട് കുട്ടികളുണ്ട്. അവര്‍ക്ക് ഈ സമൂഹത്തെ ഭയക്കണം. അതുകൊണ്ടുമാത്രമാണ് പീഡനത്തിനിരയായ സ്ത്രീയുടെയും ഭര്‍ത്താവിന്‍െറയും മുഖം മറച്ചുകൊണ്ട് മാധ്യമങ്ങള്‍ക്കുമുന്നില്‍ വരേണ്ടിവന്നത് -ഭാഗ്യലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
