Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

text_fields
bookmark_border
സിദ്ദിഖ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടി വെളിപ്പെടുത്തിയത്
siddique
cancel

തിരുവനന്തപുരം: ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ഇന്നലെ പൊലീസ് മേധാവിക്ക് ഇ-മെയിലായാണ് യുവനടി പരാതി നൽകിയത്.

സിദ്ദിഖ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടി വെളിപ്പെടുത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും നടി പറഞ്ഞിരുന്നു. 2016ൽ ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത് -നടി നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലൈംഗികാരോപണത്തിന് പിന്നാലെ സിദ്ദിഖിന് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നു.

ഇതിന് പിന്നാലെ നടിക്കെതിരെ സിദ്ദിഖ് പൊലീസിൽ പരാതി നൽകിയിരുന്നു. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണമാണ് നടി ഉന്നയിക്കുന്നതെന്നുമായിരുന്നു സിദ്ദിഖ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറഞ്ഞത്. നേരത്തെ ഉന്നയിച്ചപ്പോൾ ഇല്ലാതിരുന്ന ബലാത്സംഗ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ നടിയെ കണ്ടിട്ടില്ലെന്നും സിദ്ദിഖ് അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rape case was registered against Siddique
Next Story