ബലാത്സംഗ ഇരകളുടെ പേര് വെളിപ്പെടാതിരിക്കാൻ മാർഗനിർദേശമായി
text_fieldsകൊച്ചി: ബലാത്സംഗേക്കസിലെ ഇരകളുടെ പേര് വിവരങ്ങള്‍ കോടതിയിൽനിന്ന് പുറത്തുവരാതിരിക്കാൻ ഹൈകോടതിയുടെ പ്രത്യേക മാർഗനിർദേശങ്ങൾ. ഇടക്കാല ഉത്തരവുകളിലും വിധികളിലും ഇരയുടെ പേര് വിവരങ്ങള്‍ വരാതിരിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് രജിസ്ട്രാർ ജനറൽ പുറപ്പെടുവിച്ചത്. ബലാല്‍സംഗത്തിനിരയായവർ കേസ് ഫയല്‍ ചെയ്യുകയോ കക്ഷി ചേരുകയോ ചെയ്യുേമ്പാൾ കേസിലെ വകുപ്പുകളുടെ വിവരങ്ങള്‍ ഡോക്കറ്റില്‍ (രത്ന ചുരുക്കമെഴുതുന്ന പുറംചട്ട) രേഖപ്പെടുത്തണം. പൊലീസ് കേസെടുത്തിട്ടുണ്ടെങ്കില്‍ ക്രൈം നമ്പറും പൊലീസ് സ്റ്റേഷെൻറ പേരും ഡോക്കറ്റില്‍ രേഖപ്പെടുത്തണം.
ഇരയുടെ പേരിനും വിലാസത്തിനുമൊപ്പം ‘കോസ് ടൈറ്റില്‍’ വിക്ടിം എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഇത്തരം ഫയലുകള്‍ ലഭിക്കുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റൻറുമാരും ഡാറ്റ എന്‍ട്രി ജീവനക്കാരുമെല്ലാം കോസ് ടൈറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇരയുടെ പേരിനും വിലാസത്തിനും പകരം വിക്ടിം എന്ന് രേഖപ്പെടുത്തണം. ഇരയുടെ പേരും വിലാസവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തരുത്.
ഇടക്കാല ഉത്തരവിലും വിധിയിലും ഇരയുടെ പേര് വരുന്നില്ലെന്ന് ജഡ്ജിമാരുടെ പേഴ്സനല്‍ സ്റ്റാഫും അസിസ്റ്റൻറുമാരും കോപി സെക്ഷനിലെ ജീവനക്കാരും ഉറപ്പുവരുത്തണം. ഇരയുടെ പേരും വിശദാംശങ്ങളും ഒരിക്കലും വെളിപ്പെടരുത്. ഇത്തരം കേസുകളെ വിക്ടിം അനോനിമിറ്റി കേസ് എന്ന പേരില്‍ രേഖപ്പെടുത്താന്‍ ഐ.ടി വിഭാഗം നടപടി സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
