Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം; പ്രതിക്ക് ഏഴു വർഷം കഠിനതടവ്
text_fieldsbookmark_border
കൊല്ലം: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ ഏഴുവർഷം തടവിന് കോടതി ശിക്ഷിച്ചു. ശൂരനാട് ഇടയ്ക്കാട്ട് ഒറ്റത്തെങ്ങുവിള വീട്ടിൽ സിബി ചാക്കോയെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് കെ.എൻ. സുജിത്താണ് ഏഴ് വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്.
യുവതി ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശാസ്താംകോട്ട എസ്.െഎ ആയിരുന്ന എ. പ്രസാദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. േപ്രാസിക്യൂഷനുവേണ്ടി അഡീഷനൽ ഗവൺമെൻറ് പ്ലീഡർ പബ്ലിക് േപ്രാസിക്യൂട്ടർ വി. വിനോദ് കോടതിയിൽ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
