Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീരിയൽ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറും പീഡിപ്പിച്ചതായി യുവതിയുടെ പരാതി; കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: സീരിയൽ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറും ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ സീരിയൽ നിർമാതാവ് സുധീഷ് ശേഖറിനും കൺട്രോളർ ഷാനുവിനുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
2018ലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്ന് നിരവധി ലൈംഗിക പീഡന പരാതികൾ ഉയർന്നിരുന്നു. പ്രമുഖ താരങ്ങൾക്കെതിരെ ഉൾപ്പെടെ പൊലീസ് കേസുണ്ട്. ഈ പശ്ചാത്തലത്തിലാണ് സീരിയൽ മേഖലയിൽ നിന്നും പീഡന പരാതി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

