Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

text_fields
bookmark_border
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ
cancel

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്‌ഐ തിരുവനന്തപുരം നെടുമങ്ങാട് ഏരിയാ ജോയിന്റ് സെക്രട്ടറി വേട്ടമ്പള്ളി സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെ വിഷ്ണുവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസം 16ന് പരിചയക്കാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.പി.എം മരുതംകോണം ബ്രാഞ്ച് അംഗം കൂടിയാണ് വിഷ്ണു. ആനാട് കാർഷിക സഹകരണ ബാങ്കിന്റെ പനവൂർ ശാഖയിലാണ് ജോലി. പീഡന വിവരം പുറത്തായതോടെ ഇയാളെ പാർട്ടിയിൽ നിന്നും ബാങ്കിൽ നിന്നും പുറത്താക്കി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rape case; DYFI leader arrested
Next Story