ചെര്‍പ്പുളശ്ശേരി സ്വദേശിനിയെ കൊല്ലത്തത്തെിച്ച് പീഡനം; കാമുകന്‍ കസ്റ്റഡിയില്‍
text_fieldsകൊല്ലം: പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ കൊല്ലത്തത്തെിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കാമുകന്‍ കസ്റ്റഡിയില്‍. എന്നാല്‍, പീഡിപ്പിച്ചതായി പരാതിയില്‍ സൂചിപ്പിക്കുന്ന സ്ഥലം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 26ന് കാമുകന്‍െറ നിര്‍ദേശപ്രകാരം വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ട്രെയിനിലാണ് കൊല്ലത്തത്തെിയത്.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാമുകന്‍െറ സുഹൃത്തായ യുവതി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പതിനെട്ടുകാരിയായ ബിരുദ വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നത്.
റെയില്‍വേ സ്റ്റേഷനില്‍നിന്നത്തെിച്ച വീടിന് സമീപം കായല്‍ കണ്ടിരുന്നതായി പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍, ചെര്‍പ്പുളശ്ശേരി സി.ഐ എ. ദീപക് കുമാറിന്‍െറ നേതൃത്വത്തില്‍ അഞ്ചാലുംമൂട്, കുപ്പണ, കടവൂര്‍ ഭാഗങ്ങളില്‍ കായല്‍തീരത്തും പരിസരത്തും പെണ്‍കുട്ടിയുമായി അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തിലുള്ള വീട് കണ്ടത്തൊനായില്ല.
കാമുകനും പാലക്കാട് സ്വദേശിയാണ്. കോഴിക്കോട്ട് ജോലി ചെയ്യുന്ന ഇയാള്‍ക്ക് കൊല്ലവുമായുള്ള ബന്ധവും അന്വേഷിക്കുന്നു.
പെണ്‍കുട്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതും പൊലീസിനെ കുഴക്കുന്നു. ഇക്കഴിഞ്ഞ 31ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഷാഡോ പൊലീസ് കണ്ടത്തെിയ പെണ്‍കുട്ടിയെ ചെര്‍പ്പുളശ്ശേരി പൊലീസ് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
