Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈബി ഈഡനെതിരായ...

ഹൈബി ഈഡനെതിരായ ബലാത്സംഗ കേസ്​; അമിക്കസ്​ക്യൂറിയെ നിയമിച്ചു

text_fields
bookmark_border
highcourt 18.07.2019
cancel

​ൈഹബിക്കെതിരായ ആരോപണം: അമിക്കസ്​ക്യൂറിയെ നിയോഗിച്ചു
കൊച്ചി: ബലാത്സംഗക്കേസിൽ ഹൈബി ഈഡൻ എം.എൽ.എയുടെ അറസ്​ റ്റ്​ ആവശ്യപ്പെട്ട് പീഡനത്തിനിരയായ സോളാർ കേസ് പ്രതികൂടിയായ യുവതി നൽകിയ ഹരജിയിൽ ഹൈകോടതി അമിക്കസ്ക്യൂറിയെ ന ിയോഗിച്ചു.

ഹൈബിക്ക് പൊലീസിൽ വലിയ സ്വാധീനമുണ്ടെന്നും അന്വേഷണം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് കൈമാറണമെന്നുമടക്കം ആവശ്യപ്പെടുന്ന ഹരജിയിലാണ്​ ജസ്​റ്റിസ്​ അലക്​സാണ്ടർ തോമസ്​ വനിതയെ അമിക്കസ്​ക്യൂറിയായി നിയോഗിച്ചത്​. കേസിൽ ഇതുവരെ അറസ്​റ്റ്​ ഉണ്ടായില്ലെന്നതടക്കം ആരോപണങ്ങളിലെ നിയമപരമായ വശങ്ങളാണ്​ അമിക്കസ്ക്യൂറി പരിശോധിക്കേണ്ടത്.

പച്ചാളം സൗന്ദര്യവത്​കരണത്തി​െൻറ ഭാഗമായ സോളാർ പദ്ധതിക്ക് അംഗീകാരം നൽകാമെന്ന് വിശ്വസിപ്പിച്ച് എം.എൽ.എ ഹോസ്​റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പി​െച്ചന്ന പരാതിയിലാണ് ഹൈബിക്കെതിരെ കേസ്.

ബലാത്സംഗം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഹരജിക്കാരിയുടെ ആവശ്യങ്ങളും കേസി​​െൻറ വസ്തുതകളും പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് അമിക്കസ്ക്യൂറിയെ നിയോഗിച്ചത്. മേയ് 20ന് അമിക്കസ്ക്യൂറി റിപ്പോർട്ട് നൽകാനാണ്​ നിർദേശം. മേയ് 23ന് ഹരജി വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtrape casekerala newshibi edenmalayalam newsamicus curiae
News Summary - rape case against hibi eden; highcourt appoints amicus curiae -kerala news
Next Story