Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത്​ യുവതിയെ...

ദലിത്​ യുവതിയെ പീഡിപ്പിച്ചതിന്​ ചാനൽ കാമറമാനെതിരെ കേസ്​

text_fields
bookmark_border
ദലിത്​ യുവതിയെ പീഡിപ്പിച്ചതിന്​ ചാനൽ കാമറമാനെതിരെ കേസ്​
cancel

ചെന്ത്രാപ്പിന്നി: ദലിത്​ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന്​ ചാനല്‍ കാമറമാനെതിരെ കേസ്​. കൈരളി ചാനല്‍ കൊച്ചി യൂനിറ്റിലെ കാമറമാൻ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 

2011ല്‍ സൃഹൃത്തി​​െൻറ വിവാഹത്തിന്​ നിലമ്പൂരില്‍ എത്തിയ യുവതി അവിടെ വെച്ചാണ് അഭിലാഷിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര, ഇരുമ്പനം എന്നിവിടങ്ങളിലായി പലതവണ പീഡിപ്പി​ച്ചെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍നിന്ന്​ പിന്മാറിയതോടെ കഴിഞ്ഞ ദിവസം യുവതി ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsmalayalam newsChannel camera manKairali
News Summary - rape case against channel cameraman-Kerla news
Next Story