ബിഷപ്പിനെതിരായ പീഡനക്കേസ്: തെളിവുകൾ ലഭിച്ചാൽ അറസ്റ്റെന്ന് ഡി.ജി.പി
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസ് അന്വേഷണത്തിൽ പൊലീസിന് മേൽ സമ്മർദമില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമേ ആരോപണവിധേയരിലേക്ക് എത്തൂ. അറസ്റ്റുണ്ടായാൽ മാത്രമേ അന്വേഷണം നടക്കുന്നുള്ളൂവെന്ന ചിന്ത തെറ്റാണ്. കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകൾ പൂർണമായി ലഭിച്ചാൽ അറസ്റ്റുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു.
കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഒാർത്തഡോക്സ് വൈദികർക്കെതിരെയുള്ള അന്വേഷണവും ഇത്തരത്തിലാണ് മുന്നോട്ടുകൊണ്ടുപോയത്. തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഫാ.ജോബ് മാത്യുവിനെ അറസ്റ്റുചെയ്തത്. അന്വേഷണം ശരിയായ ദിശയിലാണെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
