കൊച്ചി: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമയിലെ അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരെ കേസ്. പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് അസോ. ഡയറക്ടര്‍ പള്ളുരുത്തി കമ്പത്തോടത്ത് വീട്ടില്‍ രാഹുല്‍ ചിറയ്ക്കലി (32) നെതിരെ എളമക്കര പൊലീസ് കേസെടുത്തു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇവർ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയശേഷം പലപ്പോഴായി ആറ് ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയെടുത്തതായും പരാതിയിലുണ്ട്.
പ്രതിക്കുവേണ്ടിയുള്ള തിരച്ചിലിലാണെന്ന് എളമക്കര എസ്.എച്ച്.ഒ. ഡി. ദീപു പറഞ്ഞു.