12കാരിയെയും സഹോദരനെയും പീഡിപ്പിച്ചയാൾ പിടിയിൽ
text_fields
അടൂർ: വാടകവീട്ടിൽ മാതാവിനൊപ്പം താമസിച്ചിരുന്ന 12കാരിയെയും സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പന്നിവിഴ ആനന്ദപ്പള്ളി സ്രാമ്പിക്കൽ സ്റ്റെജിൻ ബാബുവിനെയാണ് (19) അടൂർ സി.ഐ ജി. സന്തോഷ്കുമാർ അറസ്റ്റ് ചെയ്തത്. അശ്ലീലചിത്രങ്ങൾ കാണിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും അനുജനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയും സഹോദരനും ഇപ്പോൾ കോഴിക്കോട്ടാണ് താമസം. മാതാവ് അസുഖത്തെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. പിതാവ് വിദേശത്താണ്. ബന്ധുക്കൾ ഏപ്രിൽ 28ന് കോഴിക്കോട് താമരശ്ശേരി സ്റ്റേഷനിൽ നൽകിയ പരാതി അടൂർ സി.ഐക്ക് കൈമാറുകയുമായിരുന്നു.
