Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറര വയസ്സുകാരിക്ക്​...

ആറര വയസ്സുകാരിക്ക്​ പീഡനം: വയോധികന്​ പത്ത് വര്‍ഷം കഠിനതടവും പിഴയും

text_fields
bookmark_border
court
cancel

കാ​സ​ര്‍കോ​ട്: ആ​റ​ര വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ വ​യോ​ധി​ക​നെ കോ​ട​തി പ​ത്ത് വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 15,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ശ്രീ​കൃ​ഷ്ണ മ​ന്ദി​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ച്ച്.​വി. ര​വീ​ന്ദ്ര​ന്‍ എ​ന്ന സ്വാ​മി​യ​പ്പ​യെ​യാ​ണ് (63) ജി​ല്ല അ​ഡീ. സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി പി.​എ​സ്. ശ​ശി​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി ര​ണ്ടു​വ​ര്‍ഷം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ര​വീ​ന്ദ്ര​നെ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 2016 മേ​യ് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് ര​വീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്ന​ത്.

അ​ന്ന​ത്തെ ഹോ​സ്ദു​ര്‍ഗ് സി.​ഐ യു. ​പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചി​രു​ന്ന​ത്. 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 18 രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasarkodeRape Case Verdict
News Summary - Rape Case Accused Verdict -Kerala news
Next Story