പീഡനക്കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്നിന്ന് വിലങ്ങ് അഴിച്ച് മുങ്ങി
text_fieldsകുളത്തൂപ്പുഴ: പാലക്കാട് കൊപ്പം പൊലീസ് രജിസ്റ്റര് ചെയ്ത പീഡനക്കേസിലെ പ്രതി കുളത്തൂപ്പുഴ സ്റ്റേഷനില്നിന്ന് കൈവിലങ്ങ് ഊരി കടന്നു. തൃശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ എം. ബാദുഷയാണ് (24) കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൊപ്പം പൊലീസ് അന്വേഷിക്കുന്നതിനിടെ കുളത്തൂപ്പുഴയിലേക്ക് കടന്ന പ്രതി ഇവിടെയുള്ള യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്നു. പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയ കൊപ്പം പൊലീസ് കുളത്തൂപ്പുഴ സ്റ്റേഷനുമായി ബന്ധപ്പെടുകയും ഫോട്ടോ കൈമാറുകയും ചെയ്തതോടെ ആളെ തിരിച്ചറിഞ്ഞു.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് പൊലീസ് പിടികൂടിയെങ്കിലും ഇയാള്‍ കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കൈകളില്‍ വിലങ്ങ് ധരിപ്പിച്ച് ലോക്കപ്പിനുപുറത്തിരുത്തി. ഇതിനിടെ തന്ത്രത്തില്‍ വിലങ്ങ് ഊരി പുറത്തുകടക്കുകയായിരുന്നു.
സംശയം തോന്നിയ പരിസരവാസി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടി ഡീസൻറുമുക്കിനു സമീപത്തെ കുട്ടി വനത്തിൽ മറഞ്ഞു. നെടുവണ്ണൂര്‍ക്കടവ് വനഭാഗത്ത് തെന്മല ജലസംഭരണി പ്രദേശത്ത് എത്തിയതറിഞ്ഞ് പൊലീസ് പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും പൊലീസ് തിരച്ചില്‍ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

