Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ
text_fieldsbookmark_border
കൽപറ്റ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒളിവിലായ കൽപറ്റ തുർക്കി ബസാർ മണ്ണായത്ത് വളപ്പിൽ വീട്ടിൽ ലുനീദിനെയാണ് (26) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
ആറുമാസമായി ഇയാൾ വിദേശത്തായിരുന്നു. പ്രതിക്ക് വേണ്ടി കൽപറ്റ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ കൽപറ്റ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
