Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാരിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമം: നിരവധി പീഡനക്കേസുകളിൽ പ്രതിയായ ന്യൂട്രീഷ്യന്‍ കേന്ദ്രം ഉടമ അറസ്റ്റില്‍

text_fields
bookmark_border
ജീവനക്കാരിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമം: നിരവധി പീഡനക്കേസുകളിൽ പ്രതിയായ ന്യൂട്രീഷ്യന്‍ കേന്ദ്രം ഉടമ അറസ്റ്റില്‍
cancel

പാറശ്ശാല: ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ന്യൂട്രീഷ്യന്‍ കേന്ദ്രം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പോക്സോ കേസുകളടക്കം നിരവധി പീഡനക്കേസുകളിൽ പ്രതിയായ കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍വീട്ടില്‍ അഭിലാഷ് ബെര്‍ലിനെയാണ്(42) പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

പാറശ്ശാല ഗാന്ധിപാര്‍ക്കിന് സമീപം ന്യൂട്രീഷ്യന്‍ കേന്ദ്രം നടത്തുകയാണ് പ്രതി. ജോലിക്ക് ആവശ്യമുണ്ടെന്ന പരസ്യംകണ്ടാണ് യുവതി ഇവിടെ എത്തിയത്. നിയമനം നല്‍കിയ ശേഷം ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെ യുവതിയെ ഹോം ഡെലിവറിക്കെന്ന പേരില്‍ കാറിൽ കയറ്റി കാരോട്മുക്കോല ബൈപ്പാസിലെത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു​വെന്നാണ് പരാതി. കാറില്‍നിന്ന് ഓടിരക്ഷപ്പെട്ട യുവതി പാറശ്ശാല പൊലീസില്‍ പരാതിപ്പെട്ടുകയായിരുന്നു.

പാറശ്ശാല പൊലീസ് ബുധനാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടി. അഭിലാഷ് ബെര്‍ലിന്‍ നാല് പോക്‌സോ കേസുകളിലും മറ്റൊരു പീഡനക്കേസിലും പ്രതിയാണ്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എസ്.എസ്. സജി, സബ് ഇന്‍സ്പക്ടര്‍ ദീപു, എസ്.ഐ ഹര്‍ഷകുമാര്‍, എസ്.സി.പി.ഒ സാജന്‍, സി.പി.ഒ ഷാജന്‍, സംഗീത്, വിമല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rape case accused arrest
Next Story