Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനം: വയോധികന് 32 വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
ജോയി
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 68കാരന് 32 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. മാറനല്ലൂർ പൂവൻവിള ആർ.സി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ജോയി(68)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. ഇല്ലെങ്കിൽ 15 മാസം അധികതടവ് അനുഭവിക്കണം.
ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് അർഹമായ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2016ലാണ് കേസിനാസ്പദമായ സംഭവം. മാറനല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

