വിവാഹവാഗ്ദാനം നൽകി പീഡനം; പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് പിടിയിൽ
text_fieldsഎമിലിൻ
കട്ടപ്പന: വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ പെൺകുട്ടി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ വണ്ണപ്പുറം സ്വദേശിയായ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെയാണ്(25) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി വീട്ടിൽ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അപകടനില തരണം ചെയ്ത പെൺകുട്ടി ചികിത്സയിലാണ്. കട്ടപ്പന പൊലീസ് കാളിയാറിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കട്ടപ്പന ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

